വയോദമ്പതികളുടെ വീട്ടിൽനിന്ന് പണവും സ്വർണവും മോഷ്ടിച്ചു
text_fieldsചെങ്ങന്നൂർ: വയോദമ്പതികൾ താമസിച്ചിരുന്ന വീട് കുത്തിത്തുറന്ന് മോഷണം. അലമാരയിൽ സൂക്ഷിച്ച പണവും സ്വർണവുമാണ് നഷ്ടെപ്പട്ടത്. ചെങ്ങന്നൂർ പുത്തൻകാവ് പിരളശേരി കുന്നേൽവീട്ടിൽ തോമസ് വർഗീസിെൻറ (82) വീട്ടിലാണ് മോഷണം നടന്നത്.
ഇത് സംബന്ധിച്ച് പൊലീസ് പറയുന്നത്: തോമസ് വർഗീസും ഭാര്യ റേയ്ച്ചൽ തോമസും (74), ഡ്രൈവർ ശ്രീകുമാറും വീട്ടുജോലിക്കാരിയും ശനിയാഴ്ച രാത്രി എേട്ടാടെ തോമസിെൻറ പുത്തൻകാവിലുള്ള കുടുംബവീട്ടിലേക്ക് പോയപ്പോഴായിരുന്നു സംഭവം. ഞായറാഴ്ച രാവിലെ ഡ്രൈവറും ജോലിക്കാരിയും തിരികെ കുന്നേൽ വീട്ടിൽ വന്നപ്പോഴാണ് വാതിൽ തുറന്നുകിടക്കുന്നത് കണ്ടത്. തുടർന്ന് ഇവർ അകത്തുകയറി മുറികൾ എല്ലാം പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
മുൻവശത്തെ വാതിലിെൻറ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. പിന്നീട് സ്റ്റോറിൽ കയറി പിക്ആക്സും കമ്പിപ്പാരയും വെട്ടുകത്തിയും മറ്റും ഉപയോഗിച്ചതിെൻറ ലക്ഷണമുണ്ട്. അലമാരയിൽനിന്ന് 50,000 രൂപയും കമ്മലും മോഷണം പോയി. വിദേശമദ്യവും കവർന്നു. ആലപ്പുഴയിൽനിന്ന് പ്രശാന്ത്, ഹരികുമാർ എന്നിവരുടെ നേതൃത്വത്തിൽ ഡോഗ് സ്കോഡ് എത്തി പരിശോധന നടത്തി.
മുൻവശത്തുനിന്ന് വീടിെൻറ പുറകുവശത്തേക്ക് ഓടിയ പൊലീസ് നായ് ലിഡോ അവിടെ നിന്ന് എം.ഡി.എൽ.പി സ്കൂളിെൻറ ഭാഗത്തുകൂടി പുത്തൻകാവ് പിരളശേരി റോഡിൽ വന്നാണ് നിന്നത്. ചെങ്ങന്നൂർ സി.ഐ ബിജുകുമാറിെൻറ നേതൃത്വത്തിലാണ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.