Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightChengannurchevron_rightഹരിജൻ ...

ഹരിജൻ പദമുപയോഗിക്കുന്ന സ്കൂളിന്‍റെ പേര് മാറ്റണമെന്നാവശ്യം

text_fields
bookmark_border
ഹരിജൻ  പദമുപയോഗിക്കുന്ന സ്കൂളിന്‍റെ പേര് മാറ്റണമെന്നാവശ്യം
cancel

ചെങ്ങന്നൂര്‍.നിയോജക മണ്ഡലത്തിൽപെട്ട ചെന്നിത്തല പഞ്ചായത്തിലെ ഹരിജനോദ്ധാരണി ഗവ. എല്‍പി സ്‌കൂളിന്റെ പേരില്‍ നിയമപരമായ മാറ്റം വരുത്തണമെന്നാവശ്യമുന്നയിച്ച് മുഖ്യമന്ത്രിയടക്കമുള്ളവർക്കു നിവേദനം നൽകി. ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിന്‍റെ കീഴിലുള്ള ചെന്നിത്തല തെക്ക്പതിനെട്ടാം വാർഡിൽമുണ്ടു വേലിക്കടവില്‍ ഹരിജനോദ്ധാരണി ഗവ. എല്‍പി സ്‌കൂള്‍ എന്ന പേരില്‍ വിദ്യാഭ്യാസസ്ഥാപനം പ്രവര്‍ത്തിക്കുന്നു. കാലപ്പഴക്കം മൂലം പഴയ കെട്ടിടം മാറ്റിപുതിയകെട്ടിടവും നിര്‍മ്മിച്ചു.. സ്‌കൂളിന്‍റെ മുന്‍പിലായി വ്യക്തമായി പേര് എഴുതിയിരിക്കുന്ന ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ നിയമങ്ങളെ ലംഘിക്കുന്നരീതിയിലുള്ള ഹരിജനോദ്ധാരണി ഗവ. എല്‍പി സ്‌കൂള്‍ എന്ന പേരാണ് ഇപ്പോഴും ഈ സ്‌കൂളിന് നിലനില്‍ക്കുന്നത്. 2008ല്‍ ഹരിജന്‍, ഗിരിജന്‍, ദളിത് എന്നീപദങ്ങളുടെഉപയോഗംനിരോധിച്ചു കൊണ്ട് അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പോള്‍ ആന്‍റണി നിർദേശം പുറപ്പെടുവിച്ചിരുന്നു.

2008 നവംബര്‍ 5ലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന(ഇ) വകുപ്പ് 22198/ഇ2/08 നമ്പര്‍ സര്‍ക്കുലര്‍പ്രകാരം ദേശീയ പട്ടികജാതി,കമ്മീഷന്‍റെ 29-11-2007ലെയും ദേശീയ പട്ടികജാതി കമ്മീഷന്‍ ഡപ്യൂട്ടിഡയറക്ടറുടെ4-9-2008ലെയും കത്തുകളുടെ അടിസ്ഥാനത്തിലാണ് ഈ പദങ്ങള്‍ നിരോധിച്ചു കൊണ്ട് നിര്‍ദ്ദേശം നല്‍കിയത്.പുല്ലാംപാറ പഞ്ചായത്തിലെ 'ചെമ്മണംകുന്ന് ഹരിജന്‍ കോളനി' ശുദ്ധജല വിതരണ പദ്ധതിയുടെ പ്രവര്‍ത്തന ഉദ്ഘാടനം നടത്തുന്നത് സംബന്ധിച്ച് 30-7-2008ല്‍ വാട്ടര്‍ അതോറിറ്റി എം.ഡിപ്രിന്റ്ചെയ്ത നോട്ടീസിനെതിരെ ദേശീയ പട്ടികജാതി കമ്മീഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ക്ക് ഒരു സംഘടന പരാതി നല്‍കിയിരുന്നു. ഇതിന്‍മേല്‍ നപടിയെടുക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ഈ പദങ്ങളുടെ ഉപയോഗം നിരോധിച്ചത്.

ഇതിനുസരിച്ച് ഹരിജന്‍, ഗിരിജന്‍ എന്നീ പദങ്ങള്‍ ഭരണഘടനാ വിരുദ്ധമായതിനാല്‍ അത്തരം പദങ്ങള്‍ക്ക് പകരം എല്ലാ കത്തിടപാടുകളിലും പ്രസിദ്ധീകരണങ്ങളിലും പട്ടികജാതി, പട്ടികഗോത്ര വര്‍ഗ്ഗം എന്ന പദങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്നും എല്ലാ വകുപ്പ് തലവന്‍മാര്‍ക്കും നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ എന്നത് ഇപ്പോഴും വ്യക്തമല്ല. ഹരിജന്‍ എന്ന പദം ചെങ്ങന്നൂര്‍ നഗരസഭ കൗണ്‍സിലില്‍ ഉപയോഗിച്ചതിനെതിരെ എതിര്‍പ്പുകളും പ്രതിഷേധങ്ങളും പരാതികളും നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ 2008ലെ സര്‍ക്കുലറിന് ഇപ്പോഴും പ്രാബല്യം ഉണ്ടെങ്കില്‍ഹരിജന്‍ എന്ന പദം ഉപയോഗിച്ചുകൊണ്ടുള്ള ചെന്നിത്തല ഹരിജനോദ്ധാരണി ഗവ.എല്‍പിസ്‌കൂളിന്‍റെ പേരിപ്പോഴും സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്‍റെ ലംഘനമാണ്​. ഇതിനാല്‍ ബന്ധപ്പെട്ട നിയമങ്ങള്‍ പരിശോധിച്ച് ഇത്​ നിയമലംഘനമാണെങ്കില്‍ അടിയന്തിരമായി സ്‌കൂളിന്‍റെ പേരില്‍ മാറ്റം വരുത്തി നിയമം നടപ്പിലാക്കുന്നതിന്​ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന്​ പൊതു പ്രവർത്തകനായ ഫിലിപ്പ്​ ജോൺ പുന്നാട്ട്​ ആവ​ശ്യപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schools
News Summary - Need to change the name of the school that uses the term Harijan
Next Story