ചെങ്ങന്നൂർ-മാന്നാർ റൂട്ടിൽ സ്വകാര്യ ബസുകൾ ട്രിപ് വർധിപ്പിച്ചു
text_fieldsചെങ്ങന്നൂർ: മാന്നാർ-ചെങ്ങന്നൂർ റൂട്ടിൽ സ്വകാര്യ ബസുകൾ ട്രിപ് വർധിപ്പിച്ചു. ഈ റൂട്ടിൽ സ്വകാര്യ ബസുകൾ സർവിസ് മുടക്കുന്നത് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
ഒരുകാലത്ത് കെ.എസ്.ആർ.ടി.സിയുടെ കുത്തകയായിരുന്ന ഈ റൂട്ടിൽ ഇപ്പോൾ ആനവണ്ടികൾ കാണാനില്ലാത്ത അവസ്ഥയാണ്.
താലൂക്ക് ആസ്ഥാനമായ ചെങ്ങന്നൂരിലേക്കും അവിടെനിന്ന് മാന്നാറിലേക്കുമുള്ള സർവിസുകൾ പുലർച്ച അഞ്ചിന് ആരംഭിച്ച് രാത്രി 9.30 വരെ നീണ്ടുനിന്നിരുന്നു. ഘട്ടം ഘട്ടമായി ബസുകൾ നിലച്ചതോടെ ജനങ്ങൾ യാത്രകൾ ഒഴിവാക്കിയും മറ്റുറൂട്ടുകളെ ആശ്രയിക്കുന്ന അവസ്ഥയിലേക്കും മാറി. നിത്യേന വിവിധ സ്ഥലങ്ങളിൽ പോയിവരുന്ന ട്രെയിൻ യാത്രക്കാർ, എല്ലാ ബുധനാഴ്ചയും ശനിയാഴ്ചകളിലുമുള്ള ശാസ്താംപുറം ചന്തയിലേക്കു പോയിവരേണ്ടവർ, എം.സി റോഡിലൂടെയും മലയോര മേഖലകളിലേക്കും പോകേണ്ടവരുൾപ്പെടെ യാത്രക്കാർക്ക് ഇത് ഇരുട്ടടിയായി മാറിയിരുന്നു.
രാവിലെ 6.35ന് മാന്നാറിൽ നിന്നുണ്ടായിരുന്ന ആദ്യത്തെ ബസിന് മുമ്പായി 6.15നും രാത്രി 7.10നും ചെങ്ങന്നൂരിലേക്കും വൈകീട്ട് ചെങ്ങന്നൂരിൽനിന്ന് 6.25, 6.55, 7.20 എന്നീ സമയങ്ങളിൽ മാന്നാറിലേക്കും അശ്വതി ബസ് സർവിസ് ആരംഭിച്ചതായി ഉടമ തരുൺ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.