പട്ടികവിഭാഗ ഫണ്ട് തിരിമറി: കടുത്ത ശിക്ഷ ഉറപ്പാക്കണം -സാംബവ മഹാസഭ
text_fieldsചെങ്ങന്നൂർ: പട്ടികജാതി-വർഗ വികസന ഫണ്ട് തിരിമറി ചെയ്യുന്നതും വകമാറ്റിച്ചെലവഴിക്കുന്നതും ലാപ്സാക്കുന്നതും ക്രിമിനൽ കുറ്റമാക്കുന്ന നിയമനിർമാണം നടത്തണമെന്ന് സാംബവ മഹാസഭ ആവശ്യപ്പെട്ടു.
പട്ടികവിഭാഗ വികസനത്തിന് നീക്കിെവക്കുന്ന ഫണ്ടിെൻറ സിംഹഭാഗവും അധികാര വികേന്ദ്രീകരണത്തിെൻറ ഭാഗമായി പ്രാദേശിക ഭരണകൂടങ്ങൾക്ക് കൈമാറുകയാണ്. എന്നാൽ, ഇവയുടെ നിർവഹണത്തിെൻറ സുതാര്യതയും കൃത്യതയും നടപടിക്രമങ്ങളും പരിശോധിച്ച് കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്താനുള്ള സംവിധാനങ്ങളില്ലാത്തതാണ് ക്രമക്കേടുകൾ ആവർത്തിക്കാൻ കാരണം. വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി കോടികളുടെ ഫണ്ട് തിരിമറി സംബന്ധിച്ച് ആക്ഷേപങ്ങളാണ് ഉയർന്നിട്ടുള്ളത്.
ചെങ്ങന്നൂർ ഹെഡ് ഓഫിസിൽ നടന്ന സംസ്ഥാന ഡയറക്ടർ ബോർഡിെൻറയും ജില്ല, താലൂക്ക്, യൂനിയൻ ഭാരവാഹികളുടെയും സംയുക്ത യോഗത്തിൽ പ്രസിഡൻറ് പി.കെ. ശങ്കർദാസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് സി.ഡി. കുഞ്ഞച്ചൻ, രജിസ്ട്രാർ എ. രാമചന്ദ്രൻ, കെ.കെ. രാമകൃഷ്ണൻ, എ. മുരുകദാസ്, ചന്ദ്രൻ പുതിയേടത്ത്, കുന്നത്തൂർ പ്രസന്നകുമാർ, സതീഷ് മല്ലശ്ശേരി, സി.കെ. രാജേന്ദ്രപ്രസാദ്, വി.എം. സുബ്രൻ, എൻ.സി. രാജു, കെ.സി.ആർ. തമ്പി, എഎ. മാധവൻ, സി.കെ. അർജുനൻ, എം. മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
മഹാസഭയുടെ വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും മേയിൽ ആലപ്പുഴയിൽ നടത്താനും എയ്ഡഡ് വിദ്യാഭ്യാസമേഖലയിൽ പട്ടികവിഭാഗങ്ങൾക്ക് സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജനുവരി എട്ടിന് ഒരു ലക്ഷം പോസ്റ്റ് കാർഡുകൾ മുഖ്യമന്ത്രിക്ക് അയക്കാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.