ശബരിമല; ചെങ്ങന്നൂര്‍ റെയിൽവേ സ്റ്റേഷനിൽ സുരക്ഷ പരിശോധന
text_fieldsചെങ്ങന്നൂര്‍: ശബരിമല തീര്‍ഥാടനത്തിന്റെ ഭാഗമായി ചെന്നൈയില്‍നിന്ന് ഡി.ഐ.ജി സന്തോഷ് എൻ. ചന്ദ്രന്റെ നേതൃത്വത്തിലുള്ള ആര്.പി.എഫ് സംഘം ചെങ്ങന്നൂര്‍ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി.
മാവേലിക്കര-കോഴഞ്ചേരി എം.കെ റോഡിലെ പേരിശ്ശേരി റെയിൽവേ മേൽപാലത്തിലെ ബാരിക്കേഡ് ബലപ്പെടുത്താനും മേൽപാലത്തിലൂടെ ഇറങ്ങുന്ന മഴവെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾക്കുമുള്ള നിർദേശം നൽകി. ട്രെയിനുള്ളിൽ തീർഥാടകർ കത്തിക്കുന്ന കർപ്പൂരദീപങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി.
സ്പെഷൽ ബ്രാഞ്ച് ഇൻസ്പെക്ടർ സോയാർ ജോജോ, ആര്.പി.എഫ് സബ് ഇന്‍സ്പെക്ടര്‍ എസ്. സുരേഷ്, എ.എസ്.ഐ.ആര് ഗിരികുമാര്‍, കോണ്‍സ്റ്റബിൾ രാജേഷ് എന്നിവരും ഒപ്പമുണ്ടായി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്ന് എത്തിയ ബോംബ് സ്ക്വാഡ് പരിശോധന നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.