െതരഞ്ഞെടുപ്പ് പാഠം പകർന്ന് കുഞ്ഞൻ റോബോട്ട്
text_fieldsെതാടുപുഴ: ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ സിനിമിയിലേതുപോലെ തൊടുപുഴ ബസ്സ്റ്റാൻഡിലൂടെ നടന്നും സംസാരിച്ചും നീങ്ങിയ കുഞ്ഞൻ റോബോട്ടിനെ കണ്ട് പലരും ആദ്യം അമ്പരന്നു. ബസ് കാത്തുനിൽക്കുന്ന ആൾക്കൂട്ടത്തിനിടയിലൂടെ നിരങ്ങിനീങ്ങി, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓരോരുത്തരുടെ ചോദ്യങ്ങൾക്ക് കുഞ്ഞൻ റോബോട്ട് മറുപടി പറഞ്ഞുതുടങ്ങിയതോടെ ആദ്യമുണ്ടായ അമ്പരപ്പ് കൗതുകത്തിന് വഴിമാറുന്ന കാഴ്ചയാണ് കണ്ടത്. പലരും കാര്യമന്വേഷിച്ചപ്പോഴാണ് സംസ്ഥാന ഇലക്ഷന് വിഭാഗം ആവിഷ്കരിച്ച ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് സാന്‍ബോട്ട് എന്ന പേരിലുള്ള രണ്ട് ഇന്‍കര്‍ റോബോട്ടുകളെ രംഗത്തിറക്കിയതാണെന്നാണ് മനസ്സിലായത്. തൊടുപുഴ മുനിസിപ്പല്‍ ബസ്സ്റ്റാൻഡ്, സിവില്‍ സ്റ്റേഷൻ, കലക്ടറേറ്റ്, കട്ടപ്പന ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിലും റോബോട്ട് എത്തി.
വോട്ടര്‍മാരുമായി തെരഞ്ഞെടുപ്പിെൻറ പ്രാധാന്യത്തെക്കുറിച്ച് റോബോട്ട് സംവദിച്ചു. പൊതുജനങ്ങളും സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെടെ നിരവധിയാളുകള്‍ ബോധവത്കരണ പരിപാടിയില്‍ സംബന്ധിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും ഇലക്ഷന് സംബന്ധമായ കാര്യങ്ങളും റോബോട്ടുകള്‍ വിശദീകരിക്കുന്നുണ്ട്.
മനുഷ്യ സദൃശ്യ ആകാരത്തോടുകൂടിയ സാന്‍ബോട്ട് എന്ന റോബോട്ടിന് കണ്ടും കേട്ടും കാര്യങ്ങള്‍ ഗ്രഹിക്കാൻ 60 സെന്‍സറുകളുണ്ട്. ത്രിമാന കാമറയോടുകൂടിയ സാന്‍ബോട്ടില്‍ ഹൈഡെഫിനിഷന്‍ ടച്ച് സ്ക്രീനുണ്ട്. ചലനം ചക്രങ്ങളിലാണ്. ചാര്‍ജ് തീര്‍ന്നാല്‍ ചാര്‍ജിങ് സ്റ്റേഷന് സമീപത്ത് ഉണ്ടെങ്കില്‍ അവിടെയെത്തി സ്വയം ചാര്‍ജ്ചെയ്യാന്‍ കഴിവുണ്ട്. മനുഷ്യരെപ്പോലെ തന്നെ ശബ്ദം കേള്‍ക്കാനും കഴിവുണ്ട്. കൈകള്‍ ചലിപ്പിക്കാനും ആശയ വിനിമയത്തിനും കഴിയും. മുന്നിലുള്ള വസ്തുക്കളെ ഇന്‍ഫ്രാറെഡ് സെന്‍സറിലൂടെ തിരിച്ചറിയും. സബ്വൂഫര്‍ ഉപയോഗിച്ചാണ് റോബോട്ടുകള്‍ മനുഷ്യരോടു സംസാരിക്കുക.
തൊടുപുഴ: സമ്മതിദാന വിനിയോഗത്തിെൻറ പ്രാധാന്യം ആളുകളിലേക്കെത്തിക്കാനും വോട്ടിങ് സംബന്ധിച്ച സംശയ ദൂരീകരണത്തിനുമായി സ്വീപ്പിെൻറ നേതൃത്വത്തിൽ വോട്ടുവണ്ടി അടിമാലിയിലും മൂന്നാറിലും പര്യടനം നടത്തി. അടിമാലി ബസ്സ്റ്റാൻഡ് പരിസരത്ത് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയിലേക്ക് ആളുകളെ ആകർഷിക്കാൻ സാൻബോട്ട് എന്ന് പേരിട്ട രണ്ട് റോബോട്ടുകളുടെ സേവനം വോട്ടുവണ്ടി യാത്ര പ്രയോജനപ്പെടുത്തുന്നുണ്ട്. സെൻസർ വഴി പ്രവർത്തിക്കുന്ന റോബോട്ട് ആളുകളിലേക്ക് സന്ദേശം എത്തിക്കുന്നതിനൊപ്പം ചില ചോദ്യങ്ങൾക്കും മറുപടി നൽകും. നോഡൽ ഓഫിസർ മിനി കെ.ജോണിെൻറ നേതൃത്വത്തിലാണ് വോട്ടുവണ്ടി യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.