പാണ്ടനാട്ടിലും നക്ഷത്ര ആമ
text_fieldsചെങ്ങന്നൂർ: സംരക്ഷിത ജീവിയായ നക്ഷത്ര ആമയെ ചെങ്ങന്നൂരിലെ പാണ്ടനാട്ടിൽ കണ്ടെത്തി. പൊലീസെത്തിയാണ് വനംവകുപ്പിന് കൈമാറിയത്. പാണ്ടനാട് മൂന്നാം വാർഡ് പ്രയാർ മുള്ളേലിൽ എം.സി. അജയകുമാറിെൻറ വീട്ടുവളപ്പിൽ വെള്ളിയാഴ്ച ഉച്ചക്കുശേഷമാണ് മഞ്ഞനിറ പുറന്തോടിൽ നക്ഷത്ര അടയാളത്തോടുകൂടിയ ആമയെ കണ്ടത്.
പുറത്ത് കൂട്ടിയിട്ടിരുന്ന വിറകിനടിയിലായി അജയകുമാറിെൻറ ഭാര്യ രാജേശ്വരിയാണ് ആദ്യം കാണുന്നത്. പമ്പയാറിെൻറ സമീപമായതിനാൽ കിഴക്കൻ മലവെള്ളപ്പാച്ചിലിൽ ഒഴുകി എത്തിയതാവാമെന്ന് കരുതുന്നു.
എസ്.ഐ. നിരീഷ് വനംവകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് നക്ഷത്ര ആമയാണെന്ന് സ്ഥിരീകരിച്ചു. മഴവെള്ളത്തോടൊപ്പം അപ്രതീക്ഷിതമായി തങ്ങളുടെ വീട്ടുവളപ്പിലേക്ക് ഒഴുകിയെത്തിയ നക്ഷത്ര ആമയെ അജയകുമാറും അധ്യാപികയായ ഭാര്യ രാജേശ്വരിയും ബക്കറ്റിലാണ് ഒരു ദിവസം സൂക്ഷിച്ചത്. ഇവർ നൽകിയ സസ്യങ്ങളും പൂക്കളും പഴങ്ങളുമൊക്കെയാണ് ഈ മണിക്കൂറുകളിൽ ആമ ഭക്ഷണമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.