പമ്പാതീരത്ത് കാൽനൂറ്റാണ്ടിനുശേഷം കരിമ്പുകൃഷി വിളവെടുപ്പ്
text_fieldsചെങ്ങന്നൂർ: വിസ്മൃതിലാണ്ട കരിമ്പുകൃഷിക്കു പുനരുജ്ജീവനം. കാൽനൂറ്റാണ്ടിനു ശേഷം പമ്പാനദീതീരങ്ങളിലെ അഞ്ചേക്കറിൽ വിളഞ്ഞ കരിമ്പിന്റെ വിളവെടുപ്പ് നഷ്ടപ്പെട്ട കാർഷിക സംസ്കൃതിയുടെ തിരിച്ചു വരവിന്റെ പ്രതീകമായിമാറി. ‘കരിമ്പിൻ പൂവിനക്കരെ’ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷൻ ഇവിടെയായിരുന്നു. മുമ്പ് പരുമലക്ക് ചുറ്റുമായി 75 ഏക്കറോളം സ്ഥലത്ത് കരിമ്പിൻ കൃഷിയുണ്ടായിരുന്നു.
ഇവിടെ നിന്ന് വലിയ കേവു വള്ളങ്ങളിലും കാളവണ്ടികളിലുമായിരുന്നു പുളിക്കീഴ് ട്രാവൻകൂർ ഷുഗർ ഫാക്ടറിക്ക് കരിമ്പ് നൽകിയിരുന്നത്. ഫാക്ടറി പ്രവർത്തനം നിലച്ചതോടെ കരിമ്പ് കൃഷിയുമില്ലാതായി. ഒരുസംഘമാളുകൾ വീണ്ടും മധുരം വിളയിക്കാൻ മുന്നിട്ടിറങ്ങിയതോടെ വർഷങ്ങളായി തരിശുകിടന്ന സ്ഥലത്തു വീണ്ടും കരിമ്പിൻ പൂവ് മനോഹാരിത പടർത്തി. ഇത്തവണ പന്തളത്തെ സ്വകാര്യ ചക്കുകാർക്കാണ് കരിമ്പു കൊടുക്കുന്നത്.
അടുത്തതവണ കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിച്ച് ഇവിടെതന്നെ ശർക്കര ഉത്പാദിപ്പിക്കുവാനാണ് കർഷകർ പരിശ്രമിക്കുന്നത്. വിളവെടുപ്പ് കർഷകസംഘം ഏരിയ പ്രസിഡന്റ് രഘുനാഥൻനായർ ഉദ്ഘാടനം ചെയ്തു. ഒ.സി.രാജു, ജി.ശ്രീരേഖാ, മേരികുട്ടി ജോൺസൺ, ഡൊമിനിക് ജോസഫ്, അഭിലാഷ്, ജോർജ് കുട്ടി, പ്രഭാ രഘു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.