യുവതിയുടെ ആത്മഹത്യ: ഭർതൃപിതാവിെൻറ മാനസിക പീഡനം മൂലമെന്ന് സൂചന
text_fieldsചെങ്ങന്നൂർ: കോവിഡ് ബാധിച്ച് മരിച്ച യുവാവിെൻറ ഭാര്യ ആറു മാസം പ്രായമുള്ള കുഞ്ഞിന് വിഷം നൽകി ആത്മഹത്യ ചെയ്തത് ഭർതൃപിതാവിെൻറ പീഡനം മൂലമാണെന്ന തെളിവുകൾ പുറത്ത്. എന്നാൽ, തെളിവുകൾ ഉണ്ടായിട്ടും പൊലീസ് അന്വേഷണം മരവിപ്പിച്ചതിനെതിരെ ബന്ധുക്കൾ രംഗത്തെത്തി.
ഹരിപ്പാട് വെട്ടുവേനി നെടുവേലിൽ ഇല്ലത്ത് സൂര്യൻ ഡി. നമ്പൂതിരിയുടെ ഭാര്യ അദിതി (25), മകൻ കൽക്കി (ആറുമാസം) എന്നിവരാണ് ഈമാസം എട്ടിന് രാത്രിയിലും ഒമ്പതിന് പുലർച്ചയുമായി മരിച്ചത്. ആത്മഹത്യക്ക് പ്രേരണയായി തീർന്ന സംഭവങ്ങളെക്കുറിച്ചുള്ള കത്തും മൊബൈൽ ഫോണിൽ ചിത്രീകരിച്ച അരമണിക്കൂറും ഒന്നര മിനിറ്റും മുപ്പത്തിമൂന്ന് സെക്കൻഡുമുള്ള വിഡിയോകളും ഉണ്ടായിട്ടും ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് കാര്യമായി ഇടപെട്ടില്ലെന്നാണ് ആക്ഷേപം.
ചെങ്ങന്നൂർ ആലാ വിളവിൽ ശിവദാസ് - ഉഷാദേവി ദമ്പതികളുടെ ഏക മകളായിരുന്നു അദിതി. വീട്ടിൽ രാത്രി പന്ത്രണ്ടോടെയാണ് ഇരുവരെയും വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടത്.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹരിപ്പാട് ഗ്രൂപ് മേൽശാന്തി സൂര്യനും (31) അമ്മ ശ്രീദേവി അന്തർജനവും (57) കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ സെപ്റ്റംബർ എട്ടിനും ഒമ്പതിനുമായി മരിച്ചിരുന്നു. സൂര്യെൻറ മരണത്തിനുകാരണം പിതാവ് ചികിത്സ വൈകിപ്പിച്ചതാണെന്ന ഗുരുതര ആരോപണവും പുറത്തുവിട്ട കത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.