കെ-റെയിൽ കുറ്റിയിൽ തളർന്നില്ല; തങ്കമ്മക്ക് പുതിയ വീടിന് തറക്കല്ലിട്ടു
text_fieldsചെങ്ങന്നൂർ: കെ-റെയിൽ വിരുദ്ധ സമരത്തിലൂടെ നാടറിഞ്ഞ തങ്കമ്മക്ക് സമരസമിതി നിർമിച്ച് നൽകുന്ന വീടിന് കല്ലിട്ടു.
സിൽവർ ലൈൻ പദ്ധതിയുടെ മഞ്ഞക്കുറ്റി തങ്കമ്മയുടെ വീടിന്റെ അടുപ്പിൽ കൊണ്ടുവന്ന് ഇട്ടതോടെ ഭക്ഷണമുണ്ടാക്കാനുള്ള അവകാശംപോലും അവർക്ക് നിഷേധിക്കപ്പെട്ടത് വലിയ ചർച്ചയായിരുന്നു.
തുടർന്നാണ് വീട് നിർമിച്ച് നൽകാൻ സമരസമിതി മുന്നിട്ടിറങ്ങിയത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ കല്ലിടീൽ നിർവഹിച്ചു.
കെ-റെയിൽ വിരുദ്ധ പോരാട്ടത്തിന്റെ സ്മാരകമാണ് തങ്കമ്മക്കു നിർമിക്കുന്ന വീടെന്ന് അദ്ദേഹം പറഞ്ഞു. ഭവന നിർമാണ സമിതി പ്രസിഡന്റ് കെ.കെ. സജികുമാർ അധ്യക്ഷത വഹിച്ചു.
സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ, നിർമാണ കമ്മിറ്റി രക്ഷാധികാരികളായ ജോസഫ് എം. പുതുശ്ശേരി, അഡ്വ. എബി കുര്യാക്കോസ്, സെക്രട്ടറി മധു ചെങ്ങന്നൂർ, ട്രഷറർ സിന്ധു ജയിംസ്, സമരസമിതി സംസ്ഥാന നേതാക്കളായ വി.ജെ. ലാലി, ബാബു കുട്ടൻചിറ, എസ്. സൗഭാഗ്യ കുമാരി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.