ഭിന്നശേഷി കുടുംബത്തെ അപമാനിച്ച സംഭവം; ഭിന്നശേഷി കമീഷണർ കേസെടുത്തു
text_fieldsചെങ്ങന്നൂർ: മെഴുകുതിരി വിൽപനയ്ക്കായി വെൺമണിയിൽനിന്നും പരുമലയിലേക്ക് യാത്ര ചെയ്ത ഭിന്നശേഷി കുടുംബത്തെ ബസിൽ നിന്നും വഴിയിലിറക്കിവിട്ട സംഭവത്തിൽ സംസ്ഥാന ഭിന്നശേഷി കമീഷണർ എസ്.എച്ച്. പഞ്ചാപകേശൻ സ്വമേധയ കേസെടുത്തു. മോട്ടോർ വാഹന വകുപ്പു തുടർനടപടികളാരംഭിക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം.
ചെങ്ങന്നൂർ -മാവേലിക്കര റൂട്ടിലോടുന്ന ശ്രീ അയ്യപ്പൻ ബസിലെ ജീവനക്കാർ മാവേലിക്കര ബസ് സ്റ്റാൻഡിലേക്ക് കയറുകയില്ലെന്ന് ചൂണ്ടിക്കാട്ടി നടയ്ക്കാവിലിറക്കി വിടുകയും സുഗതന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറുകയുമായിരുന്നു. ജോയന്റ് ആർ.ടി.ഒ എം.ജി മനോജിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടക്ടർ, ൈഡ്രവർ എന്നിവരുടെ ലൈസൻസ് റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.