ചെങ്ങന്നൂർ നഗരസഭാ സെക്രട്ടറി വിഷയത്തിൽ മന്ത്രിയുടെ ഓഫിസിലേക്ക് യു.ഡി.എഫ് മാർച്ച്
text_fieldsചെങ്ങന്നൂർ: അനുപമയെ അപമാനിച്ച മന്ത്രി സജി ചെറിയാനും നഗരസഭാ ചെയർപേഴ്സണെ ആക്രമിച്ച നഗരസഭാ സെക്രട്ടറിക്കും ഒരേ മുഖമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എസ്. ശബരിനാഥ്. ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്ന സെക്രട്ടറി എസ്. നാരായണനെ സംരക്ഷിക്കുന്ന മന്ത്രി സജി ചെറിയാന്‍റേയും ഇടതുമുന്നണിയുടെയും നിലപാടിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മറ്റി മന്ത്രി സജി ചെറിയാന്‍റെ ക്യാമ്പ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതു മുന്നണി ഭരിക്കുന്ന നെടുമങ്ങാട് നഗരസഭയിൽ കോടികളുടെ അഴിമതി നടത്തിയതിന്‍റെ പേരിൽ അവിടെനിന്നു പുറത്താക്കിയ സെക്രട്ടറിയെ ചെങ്ങന്നൂരിൽ ഇടതുമുന്നണിയും മന്ത്രി സജിയും സംരക്ഷിക്കുന്നത് അപമാനകരമാണ്.
ജൂണി കുതിരവട്ടം അദ്ധ്യക്ഷത വഹിച്ചു. എബി കുര്യാക്കോസ്, സുനിൽ പി. ഉമ്മൻ, പി.വി. ജോൺ, ഡി. നാഗേഷ് കുമാർ, ജോർജ് തോമസ്, ഇ.വൈ. മുഹമ്മദ് ഹനീഫ മൗലവി, ചെയർപേഴ്സൺ മറിയാമ്മ ജോൺ ഫിലിപ്പ്, ടിജിൻ ജോസഫ്, ജിജി പുന്തല, ഡോ. ഷിബു ഉമ്മന്‍, ഹരികുമാർ ശിവാലയം, കെ. ഷിബു രാജന്‍, വരുണ്‍ മട്ടക്കല്‍, കെ. ദേവദാസ്, ജോജി ചെറിയാന്‍, കെ.ബി. യശോധരന്‍, സോമന്‍ പ്ളാപ്പളളി, റിജോ ജോണ്‍ ജോര്‍ജ് എന്നിവർ സംസാരിച്ചു.
നേരത്തെ നഗരസഭാ ഓഫീസിൽ സെക്രട്ടറിയെ സ്ഥലം മാറ്റണമെന്നാവശ്യമുന്നയിച്ച് നടന്ന എട്ടാം ദിവസത്തെ റിലേ സത്യാഗ്രഹമനുഷ്ഠിച്ച നഗരസഭാ വൈസ് - ചെയർമാൻ ഗോപു പുത്തൻ മഠത്തിൽ, കൗൺസിലർ മനീഷ് കീഴാമഠത്തിൽ എന്നിവരുടെ സമര പരിപാടി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ടിജിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. നഗരസഭ പാർലമെന്‍ററി പാർട്ടി ലീഡർ കെ. ഷിബു രാജൻ അദ്ധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.