വാടകവീട്ടിൽ താമസിച്ച യുവതി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി മുങ്ങി
text_fieldsചെങ്ങന്നൂർ: വാടകവീട്ടിൽ താമസിച്ച യുവതി പലരിൽനിന്ന് പണവും സ്വർണവുമായി ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങിയതായി പരാതി. ചെന്നിത്തല-തൃപ്പെരുന്തുറ ഒരുപ്രം അഞ്ചാം വാർഡിൽ വാടകവീടുകളിൽ താമസിച്ചിരുന്ന അമ്പിളി ശരവണെൻറ തട്ടിപ്പിനിരയായവരാണ് പരാതിക്കാർ.
ഇലമ്പിലാത്ത് പടീറ്റതിൽ പരേതനായ ചന്ദ്രെൻറ കെട്ടിട നിർമാണ തൊഴിലാളിയായ ഭാര്യ തങ്കമണി വീട് നിർമിക്കാൻ സ്വരൂപിച്ചതും തനിക്കും മകനും ലഭിച്ച പെൻഷനും വായ്പകളുമടക്കം പല തവണകളായി അഞ്ചര ലക്ഷം രൂപ നൽകിയിരുന്നു. കല്യാണത്തിന് പോകാനാണെന്ന് പറഞ്ഞ് രണ്ടര പവെൻറ മാലയും ഒന്നര പവെൻറ രണ്ടു മോതിരവും വാങ്ങിയ ശേഷം മടക്കിത്തന്നില്ലെന്നും പറയുന്നു. ചെറുമകനെ ട്യൂഷൻ പഠിപ്പിക്കാൻ എത്തിയ പരിചയത്തിലാണ് മകനെ പഠിപ്പിക്കാനും ഭർത്താവിെൻറ ചികിത്സക്കുമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങിയത്.
അകന്നബന്ധുവായ ചൈത്രത്തിൽ രവീന്ദ്രൻ നായരുടെ ഭാര്യ രാജേശ്വരിയമ്മ, ബിന്ദു വർഗീസ് എന്നിവരുടെം പക്കൽനിന്ന് അഞ്ചുലക്ഷം രൂപ ബാങ്ക് പലിശ നൽകാമെന്ന് വ്യാമോഹിപ്പിച്ചും കൈക്കലാക്കി. സ്ഥലത്തില്ലാത്ത ഇവരെ ഫോണിൽ ബന്ധപ്പെടാൻ പലകുറി ശ്രമിച്ചിട്ടും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
81ാം നമ്പർ അംഗൻവാടി ഹെൽപറായ പുത്തുവിളപ്പടി വാലാടത്ത് വടക്കേതിൽ ഷീലാകുമാരിയുടെ സ്വർണം പണയം വെച്ച അര ലക്ഷം രൂപയാണ് ഒരുമാസത്തെ അവധി പറഞ്ഞ് കൈക്കലാക്കിയത്. നവംബർ 19ന് രഹസ്യമായി എല്ലാ സാധനസാമഗ്രികളുമായി കുടുംബസമേതം സ്ഥലംവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.