Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2023 6:40 PM IST Updated On
date_range 22 Aug 2023 7:35 PM ISTതിരുച്ചിറപ്പള്ളിയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
text_fieldsbookmark_border
ചെങ്ങന്നൂർ: തിരുച്ചിറപ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ബുധനൂർ,പെരിങ്ങിലിപ്പുറം കാട്ടിളയിൽ വീട്ടിൽ ശങ്കരൻ കുട്ടി - സുധ ദമ്പതികളുടെ മകൻ അനുരാഗ് ശങ്കരൻകുട്ടി (29) ആണ് മരണപ്പെട്ടത്. തിരുച്ചിറപ്പള്ളിക്കു സമീപം തിങ്കളാഴ്ച പുലർച്ചെയായിരുന്നു വാഹനാപകടമുണ്ടായത്.
മദ്രാസിൽ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. ഓണം പ്രമാണിച്ച് നാട്ടിലേക്ക് ഇരു ചക്രവാഹനത്തിൽ പോകവേ പിന്നിൽ നിന്നും വന്ന വാഹനം ഇടിക്കുകയായിരുന്നു. സഹോദരി: അഞ്ജലി. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story