നിർത്തിയിട്ട വാഹനത്തിൽനിന്ന് 20 ലക്ഷത്തിെൻറ സ്പിരിറ്റ് പിടികൂടി
text_fieldsചേർത്തല: റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽനിന്ന് 20 ലക്ഷത്തോളം രൂപ വില വരുന്ന സ്പിരിറ്റ് പിടികൂടി. ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമീഷണർ എ. ആനന്തകൃഷ്ണന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡിെൻറ നേതൃത്വത്തിൽ ചേർത്തല െറയിൽവേ സ്റ്റേഷന് സമീപം പാർക്ക് ചെയ്ത മിനി ബസിൽ നിന്നാണ് 1750 ലിറ്റർ സ്പിരിറ്റ് പിടികൂടിയത്. ചൊവ്വാഴ്ച പുലർച്ച ഒരു മണിക്കായിരുന്നു സംഭവം.
ഇരുളടഞ്ഞ സ്ഥലത്ത് മിനി ബസ് പാർക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട എക്സൈസ് സംഘം പരിശോധനയ്ക്കായി വാഹനത്തിന് സമീപമെത്തിയപ്പോൾ വാഹനത്തിലുണ്ടായിരുന്ന രണ്ടു പേർ ഓടി രക്ഷപ്പെട്ടു. ഇവർക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശിങ്കാരി മേളം എന്ന ബോർഡ് വച്ച മിനി ബസിൽ പ്രോഗ്രാം ലെഗ്ഗേജ് എന്ന വ്യാജേനയാണ് സ്പിരിറ്റ് കടത്താനുപയോഗിച്ചത്. സി.ഐ.ആർ.ബിജുകുമാറിെൻറ നേതൃത്വത്തിലുള്ള സംഘം തുടർന്നുള്ള പരിശോധനയിലാണ് പൊട്ടിയ എട്ട് ചെണ്ടകൾക്ക് താഴെയും ഡിക്കിയിലുമായി 50 കന്നാസുകളിലായി സ്പിരിറ്റ് കണ്ടെത്തിയത്.
വാഹനവും തൊണ്ടിമുതലും ചേർത്തല എക്സൈസ് റേഞ്ച് ഓഫിസിന് കൈമാറി. വാഹനത്തിെൻറ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് അേന്വഷണം ആരംഭിച്ചെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും സി.ഐ ബിജുകുമാർ പറഞ്ഞു.
എക്സൈസ് ഇൻസ്പെക്ടർ കെ. അജയൻ, പ്രിവൻറിവ് ഓഫിസർമാരായ എൻ. പ്രസന്നൻ, കെ. ജയകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എച്ച്. മുസ്തഫ, അരുൺ എൻ.പി. ദീപു. ടി.ഡി. ജിനു. എസ്. പ്രമോദ്.വി. വർഗീസ് പയസ്, കെ.പി. ബിജു എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.