കലാകിരീടം ചേർത്തലക്ക്
text_fieldsആലപ്പുഴ: നാലുനാൾ നടന്ന ആവേശപ്പോരാട്ടത്തിനൊടുവിൽ ചേർത്തല ഉപജില്ല കലാകിരീടം നിലനിർത്തി. അവസാനദിവസവും കുതിപ്പ് നിലനിർത്തി 756 പോയന്‍റ് നേടിയാണ് ഓവറോൾ ചാമ്പ്യൻപട്ടം സ്വന്തമാക്കിയത്. രണ്ടാംസ്ഥാനം നേടിയ തുറവൂർ ഉപജില്ലക്ക് 729 പോയന്‍റുണ്ട്. 725 പോയൻറുമായി ആലപ്പുഴക്കാണ് മൂന്നാംസ്ഥാനം. കായംകുളം നാലാമത് (704). 694 പോയന്‍റ് നേടി മാവേലിക്കര അഞ്ചാമതെത്തി.
ഹയർ സെക്കൻഡറിയിൽ തുറവൂർ ഉപജില്ല 333 പോയന്‍റോടെ കിരീടം നേടി. ആലപ്പുഴ രണ്ടും (322), ചേർത്തല മൂന്നും (305) സ്ഥാനം നേടി. ഹൈസ്‌കൂൾ വിഭാഗത്തിൽ ചേർത്തല ഉപജില്ല ഒന്നാമതെത്തി (311 പോയൻറ്). കായംകുളത്തിന് രണ്ടാംസ്ഥാനവും (305). ആലപ്പുഴക്ക് മൂന്നാംസ്ഥാനവും (282) ലഭിച്ചു.
യു.പി ജനറൽ വിഭാഗത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. അവസാനക്കുതിപ്പിൽ കായംകുളം ഉപജില്ല ജേതാക്കളായി. 146 പോയൻറാണ് ഇവരുടെ സമ്പാദ്യം. 145 പോയന്‍റ് നേടിയ ചേർത്തലയാണ് റണ്ണറപ്. 141 പോയന്‍റോടെ തുറവൂർ മൂന്നാംസ്ഥാനവും നേടി. അറബിക് കലോത്സവത്തിൽ യു.പി വിഭാഗത്തിൽ 65 പോയന്‍റ് പങ്കിട്ട് ചേർത്തല, തുറവൂർ ഉപജില്ലകൾ ഒന്നാമതെത്തി. 63 പോയന്‍റുമായി ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം എന്നിവ രണ്ടാംസ്ഥാനത്തെത്തി.
61 പോയന്‍റ് നേടിയ ഹരിപ്പാടിനാണ് മൂന്നാംസ്ഥാനം. ഹൈസ്കൂൾ വിഭാഗത്തിൽ കായംകുളം ഉപജില്ല ജേതാക്കളായി. 93 പോയന്‍റാണ് ഇവരുടെ സമ്പാദ്യം. 88 പോയന്‍റുമായി തുറവൂർ രണ്ടും 84 പോയന്‍റുമായി ആലപ്പുഴ മൂന്നും സ്ഥാനം നേടി.സംസ്‌കൃത കലോത്സവത്തിൽ യു.പി വിഭാഗത്തിൽ 90 പോയന്‍റ് നേടിയ തുറവൂരാണ് ചാമ്പ്യൻമാർ. 85 പോയന്‍റുമായി ഹരിപ്പാടും ആലപ്പുഴയും രണ്ടാംസ്ഥാനം പങ്കിട്ടു.
83 പോയന്‍റുമായി അമ്പലപ്പുഴയും കായംകുളവും മാവേലിക്കരയും മൂന്നാംസ്ഥാനം പങ്കിട്ടു. ഹൈസ്‌കൂൾ വിഭാഗത്തിലും 90 പോയന്‍റുമായി തുറവൂർ ഒന്നാമതെത്തി. 85 പോയന്‍റോടെ ആലപ്പുഴ രണ്ടാംസ്ഥാനത്തും 83 പോയന്‍റോടെ ചേർത്തല മൂന്നാംസ്ഥാനത്തുമെത്തി. സ്‌കൂളുകളുടെ വിഭാഗത്തിൽ 206 പോയന്‍റ് നേടിയ മാന്നാർ എൻ.എസ് ബോയ്‌സ് എച്ച്.എസ്.എസ് ഓവറോൾ ചാമ്പ്യൻമാരായി.
172 പോയന്‍റോടെ ആലപ്പുഴ സെന്‍റ് ജോസഫ് ജി.എച്ച്.എസ്.എസിനാണ് രണ്ടാംസ്ഥാനം. ചേർത്തല മുട്ടം ഹോളി ഫാമിലി (165), നങ്ങ്യാർകുളങ്ങര ബി.ബി.ജി.എച്ച്.എസ് (159), മാവേലിക്കര മറ്റം സെന്‍റ് ജോൺസ് (157) എന്നിവരാണ് തൊട്ടുപിന്നിൽ.സമാപനസമ്മേളനത്തിൽ എ.എം. ആരിഫ് എം.പി ട്രോഫികൾ വിതരണം ചെയ്‌തു. നഗരസഭ അധ്യക്ഷ സൗമ്യരാജ് അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ ഉപഡയറക്ടർ പി. സുജാത, എസ്. വിജയലക്ഷ്‌മി, സോണി പവേലി, എം. സജി എന്നിവർ സംസാരിച്ചു. ബി. നസീർ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.