കൗൺസിലറുടെ വീടാക്രമണം: മൂന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ
text_fieldsചേർത്തല: നഗരസഭ നാലാം വാർഡ് കോൺഗ്രസ് കൗൺസിലർ ബി.ഫൈസലിന്റെ വീടാക്രമിച്ച സംഭവത്തിൽ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ. ചേർത്തല സ്വദേശികളായ തെക്കേ വെളി അതുൽ രാധാകൃഷ്ണൻ (20), പരപ്പേൽ ലാൽ കൃഷ്ണ (23), പള്ളിപ്പുറം പടനിലത്ത് പ്രണവ് പ്രകാശ് (20) എന്നിവരെയാണ് ചേർത്തല സി.ഐ ബി. വിനോദിന്റെ നേതൃത്വത്തിൽ പിടികൂടിയത്. നാല് പ്രതികളിൽ ഒരാളെ കൂടി പിടികൂടാനുണ്ട്.
15 ന് രാത്രി 10 മണിയോടെയാണ് വീടിന് നേരെ ആക്രമണം നടത്തിയത്. ചേർത്തല സെന്റ് മൈക്കിൾസ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫൈസലിന്റ സഹോദരന്റെ മകൻ ആദിൽ ഷിബി കെ.എസ്. യു സ്ഥാനാർഥിയായി മത്സര രംഗത്തുണ്ടായിരുന്നു.
ഇതിൽ ക്ഷുഭിതരായ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മത്സരത്തിൽ നിന്നും പിൻമാറണമെന്നാവശ്യപ്പെട്ട് ആദിൽ ഷിബിയുമായി വാക്കേറ്റമുണ്ടാക്കി. ആദിൽ ഷിബിക്കൊപ്പം ഫൈസിലിന്റെ മകനും ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് ഫൈസലിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. മൂന്ന് പേരെയും ജാമ്യത്തിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.