സ്രവ പരിശോധനക്കിടെ വനിത ജീവനക്കാർക്കുനേരെ കൈയേറ്റശ്രമം
text_fieldsചേര്‍ത്തല: കടക്കരപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കോവിഡ്സ്രവ പരിശോധനക്കിടെ വനിത ജീവനക്കാര്‍ക്ക് നേരെ കൈയേറ്റ ശ്രമം. ചൊവ്വാഴ്ച നടന്ന സംഭവത്തില്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡിലെ യുവാവിനും പിതാവിനുമെതിരെ മെഡിക്കല്‍ ഓഫിസര്‍ ജില്ല കലക്ടര്‍, പട്ടണക്കാട് പൊലീസ് എന്നിവർക്ക് പരാതിനല്‍കി.
പരിശോധന വൈകിയെന്ന കാരണമുയര്‍ത്തിയാണ് വനിതാജീവനക്കാര്ക്കുനേരെ പാഞ്ഞടുത്ത് കൈയേറ്റത്തിന് ശ്രമിക്കുകയും ഭീഷണിമുഴക്കുകയും ചെയ്തത്.
സംഘര്‍ഷത്തെ തുടര്‍ന്ന് പരിശോധനയും തടസ്സപെട്ടു. അടിയന്തര നിർദേശത്തെ തുടര്‍ന്ന് െപാലീസ് ഉദ്യോഗസ്ഥരുടെ പരിശോധന നടത്തിയതുമൂലമുണ്ടായ കാലതാമസമാണ് യുവാവിനെ പ്രകോപിതനാക്കിയത്.
കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനവും ജോലി തടസ്സപെടുത്തല്‍ തുടങ്ങിയ കാര്യങ്ങളുയര്ത്തിയാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.