ജാഗ്രത നിർദേശവുമായി അധികൃതർ; ചേര്‍ത്തല നഗരത്തിൽ രണ്ട് വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
text_fieldsചേര്‍ത്തല: നഗരത്തിൽ രണ്ട് വാർഡുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ജാഗ്രതാനിർദ്ദേശം. രണ്ടായിരത്തോളം കോഴികൾ ചത്തതായാണ് കണക്ക്. നഗരത്തില്‍ 15ാം വാര്‍ഡിന് പിന്നാലെ 16ാം വാര്‍ഡിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. തിരുവല്ലയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഭോപ്പാലിലെ വൈറോളജി ലാബിലേക്കയച്ച സാമ്പിളുകളില്‍ സ്ഥിരീകരണം വന്നാലേ ഔദ്യോഗികമാകൂ. ഔദ്യോഗിക സ്ഥിരീകരണം എത്താത്തത് പ്രദേശത്തെ നിരീക്ഷണത്തിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സമാകുന്നുണ്ട്.
കോഴിഫാം ഉടമകള്‍ തന്നെയാണ് അവരുടെ സ്ഥലത്ത് തന്നെ ഇവയെ കത്തിച്ച് സംസ്കരിക്കുന്നത്. ഇത് ശാസ്ത്രീയമാകുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ചയോടെ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുശേഷമേ നഗരത്തിലടക്കം ശക്തമായ നിരീക്ഷണങ്ങളും നിയന്ത്രണങ്ങളും നടപടികളും നടപ്പാക്കാനാകൂ.
നിരീക്ഷണങ്ങളില്ലാത്തതിനാല് ചത്ത കോഴികളെ പലയിടത്തുമിടുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.16ാം വാര്‍ഡില്‍ ചത്തകോഴികളെ പൊതുസ്ഥലങ്ങളിലേക്ക് വലിച്ചെറിഞ്ഞതായും ഇതിനെ തെരുവുനായ്ക്കള്‍ കടിച്ചുവലിച്ച്പലയിടത്തും ഇട്ടതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. വിഷയം ആരോഗ്യ വിഭാഗത്തെ അറിയിച്ചെങ്കിലും ഗൗരവഇടപെടലുകളുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ ഹെൽപ്പ്ലൈൻ നമ്പറുകളും തുടങ്ങി. ചേർത്തല നഗരസഭ: 89219 96259, വെറ്റിനറി ഹോസ്പിറ്റൽ: 9526712616, ജില്ല കൺട്രോൾ റൂം: 0477 2251650.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.