അയ്യൻകാളി ചിത്രം തകര്‍ന്ന നിലയിൽ
text_fieldsചേര്‍ത്തല: മരുത്തോര്‍വട്ടം പോറ്റികവലയില് സ്മൃതിമണ്ഡപത്തില്‍ സ്ഥാപിച്ചിരുന്ന അയ്യൻകാളി ചിത്രത്തിെൻറ ചില്ലുകള്‍ തകർന്നു. സാമൂഹികവിരുദ്ധര്‍ തകര്‍ത്തതാണെന്നു കാണിച്ച് കെ.പി.എം.എസ് ഭാരവാഹികള്‍ മാരാരിക്കുളം പൊലീസില്‍ പരാതി നല്കി. ചൊവ്വാഴ്ച രാത്രി അക്രമമുണ്ടായെന്നാണ് പരാതി. കെ.പി.എം.എസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മാരാരിക്കുളം പൊലീസ് സി.സി ടി.വി കാമറകളിലെ ദൃശ്യങ്ങളടക്കം പരിശോധിച്ചുവരുകയാണ്.
സമീപത്തുണ്ടായ വാഹനാപകടത്തെത്തുടര്‍ന്നാണ് ചിത്രത്തിന് കേടുപാടുണ്ടായതെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. പരാതിയെത്തുടര്‍ന്ന് വിശദ അന്വേഷണം നടത്തുന്നുണ്ടെന്നും അറിയിച്ചു. സാമൂഹികവിരുദ്ധരെ കണ്ടുപിടിക്കണമെന്നാവശ്യപ്പെട്ട് കെ.പി.എം.എസ് മരുത്തോര്‍വട്ടം ശാഖ പോറ്റി കവലയില്‍ പ്രതിഷേധയോഗം നടത്തി. കെ.പി. തിരുമേനി അധ്യക്ഷത വഹിച്ചു. രമേഷ്മണി ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.