ഇരുമ്പുപാലത്തില്‍ വാഹനങ്ങള്‍ക്ക് നിരോധനം; ചേര്‍ത്തലയിൽ ഗതാഗതക്കുരുക്ക്
text_fieldsചേർത്തല: ഇരുമ്പുപാലത്തിൽ ഇരുചക്ര വാഹനങ്ങളൊഴികെയുള്ള വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത് ചേർത്തലയിൽ ഗതാഗതക്കുരുക്കിനിടയാക്കി. വടക്കുനിന്ന് ടൗണിലേക്ക് കടക്കുന്ന പ്രധാന രണ്ടു പാലങ്ങളും ഒരേ സമയം അടക്കുന്നതാണ് വലിയ കുരുക്കാകുന്നത്.
സെന്റ് മേരീസ് പാലം പൂർത്തിയായ ശേഷം ഇരുമ്പുപാലത്തിന്റെ പുനർനിർമാണമാണ് തീരുമാനിച്ചിരുന്നത്.
പത്തുമാസ കാലാവധിയിൽ പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ച സെന്റ് മേരീസ് പാലം നിർമാണം പ്രാഥമികഘട്ടംപോലും പിന്നിടാത്തതാണ് പ്രതിസന്ധിയായത്. ബജറ്റ് ഫണ്ടിൽനിന്ന് 6.33 കോടി രൂപ വിനിയോഗിച്ച് 24 മീറ്റർ നീളത്തിലാണ് പാലം നിർമിക്കുന്നത്.
ഇരുമ്പുപാലത്തിൽ കഴിഞ്ഞ ദിവസമാണ് പൊതുമരാമത്തു വകുപ്പ് അപകടാവസ്ഥയിലാണെന്ന് കാട്ടി ബോർഡ് സ്ഥാപിച്ചത്. പാലത്തിന്റെ ഇരുവശത്തും ഭാരവാഹനങ്ങൾ കയറ്റരുതെന്ന മുന്നറിയിപ്പുമണ്ട്. ഇരുമ്പുപാലം പുനര്‍നിർമിക്കാനും റോഡ് വികസനത്തിനും ഉള്‍പ്പെടെ കിഫ്ബി ഫണ്ടിൽനിന്ന് 20.81 കോടി രൂപയാണ് അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.