ബി.ജെ.പി പ്രവർത്തകനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ചു; പിന്നില്‍ ആര്.എസ്.എസെന്ന് പരാതി
text_fieldsചേര്‍ത്തല (ആലപ്പുഴ): പട്ടികജാതി മോര്‍ച്ച നിയോജക മണ്ഡലം പ്രസിഡൻറും ബി.ജെ.പി പ്രവര്‍ത്തകനുമായ കടക്കരപ്പള്ളി നാലാം വാര്‍ഡില്‍ പോത്തനാഞ്ജലിക്കല് സുഖരാജിെൻറ വീടുകയറി അക്രമിച്ചെന്ന് പരാതി. അക്രമത്തില്‍ പരിക്കേറ്റ സുഖരാജ് (45), ഭാര്യ ശ്രീജ (35) അമ്മ രാധാമണി (70) എന്നിവരെ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വീട്ടില്‍ കയറി അക്രമം നടത്തുകയും വീട്ടുപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്തതായാണ് പരാതി.
അക്രമത്തിനുപിന്നില്‍ ആര്.എസ്.എസ് പ്രവര്‍ത്തകരാണെന്നാണ് സുഖരാജ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അക്രമം. അക്രമത്തിെൻറ പേരില്‍ ആര്.എസ്.എസ് പ്രവര്‍ത്തകരായ അജിത്ത്, അജയഘോഷ് എന്നിവരെ പ്രതികളാക്കി പട്ടണക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്.
തെരഞ്ഞെടുപ്പിനിടെ ബി.ജെ.പിയില്‍ സംഘടനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് കാട്ടി സുഖരാജിനെ പ്രവര്‍ത്തനങ്ങളിൽനിന്ന് മാറ്റിനിര്‍ത്തിയിരുന്നു. ഇതിെൻറ പേരിലാണോ അക്രമമെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
പാര്‍ട്ടിയില്‍നിന്ന് മാറ്റിയെന്ന് പ്രചാരണം നടത്തുമ്പോഴും പോഷകസംഘടന ഭാരവാഹിത്വത്തില്‍ തന്നെയുണ്ടെന്നും ദലിത് വിഭാഗത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് അക്രമമെന്നും സുഖരാജ് ആരോപിച്ചു. എന്നാല്‍, സുഖരാജിെൻറ വീട്ടില്‍ കയറിയുള്ള അക്രമം വ്യക്തിപരമാണെന്നും ഇതില്‍ ബി.ജെ.പിക്കോ ആര്.എസ്.എസിനോ ബന്ധമില്ലെന്നും കടക്കരപ്പള്ളി മണ്ഡലം പ്രസിഡൻറ് എസ്. കണ്ണന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.