ചേർത്തല താലൂക്ക് ആശുപത്രിയിൽ ആറുനില കെട്ടിടം ഉയരും
text_fieldsചേർത്തല: ചേർത്തല താലൂക്ക് ആശുപത്രിയിൽ 58 കോടി രൂപ മുടക്കി പുതുതായി നിർമിക്കുന്ന ആറുനില കെട്ടിട സമുച്ചയം മണ്ഡലത്തിലെ ഈ വർഷത്തെ സുപ്രധാന വികസന പ്രവർത്തനമാകും. നാല് ഓപറേഷൻ തിയറ്റർ, ഒരു മൈനർ ഓപറേഷൻ തിയറ്റർ, ആധുനിക സൗകര്യങ്ങളോടു കൂടിയ മോർച്ചറി, ജനറൽ ഓർത്തോ, ജനറൽ സർജറി, ഒഫ്താൽ സർജറി, എമർജൻസി ഓപറേഷൻ തിയറ്റർ എന്നിവയിൽ ഒരുമെയിൻ ബ്ലോക്ക് കൂടാതെ സർവിസ് ബ്ലോക്കും 206 കിടക്ക സൗകര്യവുമുണ്ട്.
വടക്കേ അങ്ങാടിക്കവല വികസനം, നെടുമ്പ്രക്കാട് വിളക്ക് മരം പാലം, ചേർത്തല താലൂക്ക് ആസ്ഥാന ആശുപത്രി, സെന്റ് മേരീസ് പാലം, ഇരുമ്പുപാലം എന്നിവയൊക്കെയാണ് പുതിയ വർഷത്തിലെ പ്രതീക്ഷകൾ. പുതിയ പദ്ധതികളായ ചേർത്തല-വയലാർ കുറിയമുട്ടം- എട്ടു പുരയ്ക്കൽ റോഡ് വികസനം പദ്ധതിയും ഗുണകരമാകും.
ആഗ്രോപാർക്ക് എത്തും
ചേർത്തല: ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന കേരപദ്ധതിക്ക് കീഴിൽ ചേർത്തലയിൽ അഗ്രോപാർക്ക് ഈ വർഷം സ്ഥാപിക്കുമെന്ന് മന്ത്രിയും എം.എൽ.എയുമായ പി. പ്രസാദ്. കാർഷികപദ്ധതിക്ക് 2365 കോടി രൂപ ലോകബാങ്ക് സഹായത്തിന് അനുമതി ലഭിച്ചുട്ടുണ്ട്. കൃഷിഭവനുകളിൽ അഗ്രോക്ലിനിക് ഏർപ്പെടുത്തും. കിഫ്ബി ഉപയോഗപെടുത്തി നിർമിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പാലമാണ് ചേർത്തല സെന്റ് മേരീസ് പാലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.