ഭൂമിയേറ്റടുത്ത തുക നൽകിയില്ല; ചേർത്തല താലൂക്ക് ഓഫിസ് ജപ്തി ചെയ്തു
text_fieldsചേർത്തല: ഭൂമിയേറ്റടുത്ത പണം നൽകാത്തതിനാൽ ചേർത്തല താലൂക്ക് ഓഫിസ് ജപ്തി ചെയ്തു. തഹസിൽദാറുടെ മേശയും കമ്പ്യൂട്ടറും ഉൾപ്പെടെയുള്ള സാധനങ്ങളാണ് ജപ്തി ചെയ്തത്. 1984ൽ ഭൂമിയേറ്റടുത്ത വകയിൽ വയലാർ സ്വദേശിനിയായ കാർത്യായനി അമ്മക്ക് സർക്കാർ പണം നൽകാത്തതിനെ തുടർന്നാണ് കോടതി ഉത്തരവ് അനുസരിച്ച് ജപ്തി നടപടികളുമായി ഉദ്യോഗസ്ഥർ എത്തിയത്.
ഭൂമിയേറ്റെടുത്ത വകയിൽ കാർത്യായനി അമ്മക്ക് 86,000ത്തിലേറെ രൂപയാണ് നൽകാനുള്ളത്. സർക്കാർ പണം നൽകാത്തതിനെ തുടർന്നാണ് താലൂക്ക് ഓഫിസിലെ സ്ഥാവര ജംഗമ വസ്തുക്കൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവായത്. ശനിയാഴ്ച ഉച്ചക്കുശേഷം കോടതിയിൽനിന്ന് ആമീൻ എത്തി താലൂക്ക് ഓഫിസിൽ ജപ്തി നടപ്പാക്കി. നിരവധി തവണ നോട്ടീസ് നൽകിയിട്ടും നടപടിയാകാത്തതിനെ തുടർന്നാണ് ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടതെന്ന് കാർത്യായനി അമ്മക്കുവേണ്ടി ഹാജരായ അഡ്വ. ജേക്കബ് ടോംലിൻ വർഗീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.