സഹകരണ ബാങ്ക് പണയ തട്ടിപ്പ്: അഞ്ചുവർഷം പിന്നിട്ടിട്ടും സ്വർണം തിരിച്ചുകിട്ടാതെ ഉടമകൾ
text_fieldsചേര്‍ത്തല: പട്ടണഹൃദയത്തിലെ സഹകരണബാങ്കില്‍ നടന്ന സ്വര്‍ണപ്പണയ തട്ടിപ്പില്‍ സ്വര്‍ണം നഷ്ടമായ ഉടമകള്‍ക്ക് അഞ്ചുവര്‍ഷം പിന്നിട്ടിട്ടും തിരിച്ചുകിട്ടിയില്ല. തട്ടിപ്പു നടത്തിയ സ്വര്‍ണം മറ്റൊരു സ്വകാര്യ ബാങ്കിൽനിന്ന് കണ്ടെടുത്തതോടെ കേസ് വഴിത്തിരിവിലേക്ക്.
ചേര്‍ത്തല സഹകരണ ബാങ്കില്‍ (കല്ലങ്ങാപള്ളി) 2016ലാണ് പ്രധാന ഉദ്യോഗസ്ഥന് പണയ സ്വര്‍ണം തട്ടിയെടുത്ത് സ്വകാര്യ ബാങ്കില്‍ പണയംവെച്ചത്. സംഭവം ബാങ്ക് കണ്ടെത്തിയതോടെ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ബാങ്ക് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുകയും ചെയ്തു. ഇതിനുപിന്നാലെ സ്വകാര്യ ബാങ്കില്‍ പണയംവെച്ച സ്വര്‍ണം കണ്ടെടുത്തു. ഇതിെൻറ നിയമനടപടി പുരോഗമിക്കുകയാണ്.
കേസിെൻറ ഭാഗമായി ബാങ്ക് അധികൃതരുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. 17പേര് ബാങ്കില്‍ പണയംവെച്ച 843 ഗ്രാം സ്വര്‍ണമാണ് (അന്ന് 21 ലക്ഷത്തോളം മൂല്യമാണ് കണക്കാക്കിയിരുന്നത്) ഉദ്യോഗസ്ഥന് തിരിമറി നടത്തിയതായി കണ്ടെത്തിയത്. പലതരത്തില്‍ ബാങ്കിനെ സമീപിച്ചിട്ടും സ്വര്‍ണം കിട്ടിയിട്ടില്ല.
ഇത് തിരികെ തരേണ്ടത് ബാങ്കിെൻറ ഉത്തരവാദിത്തമാണെന്ന നിലപാടിലാണ് പണയംവെച്ചവര്‍. എപ്പോള്‍ തിരികെ കിട്ടുമെന്ന ഉറപ്പ് ലഭിക്കുന്നില്ല. പണയംവെച്ചവര്‍ക്ക് എത്രയും വേഗം തിരികെ നല്‍കണമെന്ന നിലപാടിലാണ് ബാങ്കിനുമുള്ളത്. എന്നാല്‍, നിയമപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് സ്വര്‍ണം കൈമാറാനാകാത്തതെന്ന് പ്രസിഡൻറ് സി.ആര്. സുരേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.