തീരദേശ ദുരിതം കേന്ദ്രത്തിെൻറ ശ്രദ്ധയില്‍കൊണ്ടുവരും –വി. മുരളീധരന്
text_fieldsചേര്‍ത്തല: തീരദേശ ജനത നേരിടുന്ന ദുരിതം കേന്ദ്രസര്‍ക്കാറിെൻറ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരന്. കടല്‍ക്ഷോഭ ഭീഷണി നേരിടുന്ന കടക്കരപ്പള്ളി ഒറ്റമശേരി സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. കടലേറ്റത്തില്‍ തകര്‍ന്ന വീടുകള്‍ മന്ത്രി സന്ദര്‍ശിച്ചു. ഒറ്റമശേരി സെൻറ് ജോസഫ്സ് ചര്‍ച്ച് വികാരി ഫാ. രാജു കളത്തിലുമായും ചര്‍ച്ച നടത്തി. ബി.ജെ.പി ജില്ല പ്രസിഡൻറ് എം.വി. ഗോപകുമാര്‍, മണ്ഡലം പ്രസിഡൻറ് അഭിലാഷ് മാപ്പറമ്പില്‍, ജില്ല ജനറല്‍ സെക്രട്ടറിമാരായ പി.കെ. വാസുദേവന്‍, ഡി. അശ്വിനീദേവ്, വൈസ് പ്രസിഡൻറ് പി.കെ. ബിനോയ്, വെള്ളിയാകുളം പരമേശ്വരന് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
ആറാട്ടുപുഴ: കടലാക്രമണം നാശം വിതച്ച ഹരിപ്പാട് നിയോജക മണ്ഡലത്തിലെ തീരദേശമേഖല വി. മുരളീധരൻ സന്ദർശിച്ചു.
പെരുമ്പളളി, വട്ടച്ചാൽ, നല്ലാണിക്കൽ, തൃക്കുന്നപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലാണ് മന്ത്രി എത്തിയത്. എ.ഡി.എം അലക്സ് ജോസഫ്, കാർത്തികപ്പള്ളി തഹസിൽദാർ ടി.ഐ. വിജയസേനനൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.