താലൂക്ക് ആശുപത്രിയിൽനിന്ന് മാലിന്യം സംസ്കരിക്കാതെ പുറംതള്ളുന്നെന്ന് പരാതി
text_fieldsചേര്‍ത്തല: താലൂക്ക് ആശുപത്രിയിൽനിന്ന് മലിനജലം സംസ്കരിക്കാതെ കനാലിലേക്ക് ഒഴുക്കുന്നതായി പരാതി. ഇതുമൂലം സമീപങ്ങളിൽ താമസിക്കുന്നവർക്ക് അസഹ്യമായ ദുർഗന്ധവും ശ്വാസതടസ്സവും ഉണ്ടാകുന്നുവെന്ന് നാട്ടുകാർ.
താലൂക്ക് ആശുപത്രിയിൽനിന്ന് ദിവസേന ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് വരുന്ന ആയിരക്കണക്കിനു ലിറ്റര്‍ മലിനജലം ശാസ്ത്രീയമായി സംസ്കരിക്കാന്‍ സംവിധാനം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിനു വേണ്ട രാസവസ്തുക്കൾ ഉൾപ്പെടെ ഉപയോഗിച്ച് ക്രമീകരണങ്ങള്‍ നടത്താതെ മാലിന്യം അതേപടിയാണ് കനാലിലേക്ക് ഒഴുക്കുന്നത്. മാലിന്യ പ്ലാന്റ് ഏറ്റെടുത്ത കരാറുകാരൻ അടുത്തിടെയാണ് സംസ്കരിക്കാതെ മലിനജലം കനാലിലേക്ക് ഒഴുക്കാൻ തുടങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്. ഇതുമൂലം കനാലിലെ വെള്ളം മലിനമായി ചെറുമീനുകൾപോലും നശിക്കുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
കഴിഞ്ഞ ദിവസം ആശുപത്രിക്കു പിന്നിലെ താമസക്കാര്‍ മാലിന്യം കാടുപിടിച്ച സ്ഥലങ്ങളിലേക്കു കുഴലിട്ടു തള്ളുന്നതിനെതിരെ പരാതിയുയര്‍ത്തി രംഗത്തുവന്നിരുന്നു. എന്നാല്‍, കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംസ്കരണം നടത്തുന്നതെന്നും അടുത്ത ദിവസങ്ങളില്‍ പോലും സംസ്കരിച്ച വെള്ളം പരിശോധിച്ച റിപ്പോര്‍ട്ട് ആശുപത്രിയില്‍ ലഭിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.