ഓർമയായി ചേർത്തലയിലെ കൊപ്രവ്യവസായം
text_fieldsചേർത്തല: ജില്ലയിൽതന്നെ ഒരുകാലഘട്ടത്തിൽ ഏറ്റവും നല്ല രീതിയിെല വരുമാനസ്രോതസ്സുകളിലൊന്നായ കൊപ്രവ്യവസായം തീർത്തും അന്യംനിന്ന അവസ്ഥയാണ്. പത്തിലേറെ കൊപ്രവ്യവസായ സ്ഥാപനങ്ങളാണ് ടൗണിൽ മാത്രമുണ്ടായിരുന്നത്. പ്രാദേശികമായും ഇതര ജില്ലകളിൽനിന്നും ജലാശയങ്ങളിലൂടെയാണ് കൊപ്ര ശേഖരിച്ച് വേർതിരിച്ച് സംസ്കരിച്ച് അന്തർ സംസ്ഥാനങ്ങളിലേക്ക് കയറ്റിഅയച്ചിരുന്നത്.
ഗുണനിലവാരം അനുസരിച്ച് റായി, ഡാല, മൂങ്ക്, കൊച്ചിൻ, രാശി എന്നിങ്ങനെ വിവിധ രീതിയിൽ ശേഖരിച്ച് എണ്ണയാക്കി സ്വദേശത്തും വിദേശത്തും വർഷങ്ങൾക്കുമുമ്പ് വിപണി കീഴടക്കിരുെന്നന്ന് പഴയകാല തൊഴിലാളി കെ.ടി. വിജയൻ പറയുന്നു.
സമീപ സംസ്ഥാനങ്ങളിലുള്ളവർപോലും ടൗണിൽതന്നെ ആ കാലഘട്ടത്തിൽ കൊപ്ര കന്നിട്ടയിൽ ജോലി ചെയ്ത് പണം സമ്പാദിച്ചിരുന്നു. പ്രദേശവാസികളായ ആയിരക്കണക്കിന് പേർക്ക് തൊഴിൽ ലഭിച്ചിരുന്ന സംരംഭമായിരുന്നു ഇത്.
കൊപ്ര കന്നിട്ടകളുടെ ഇടപാടുകൾ വിൽക്കുന്നവരുടെയും വാങ്ങുന്നവരുടെയും കൈപ്പത്തികൾ ചേർത്തുപിടിച്ച് തൂവാല ഉപയോഗിച്ചുമൂടിയ ശേഷം വിരലുകളിലും വിരൽ മടക്കുകളിലും സ്പർശിച്ചാണ് കണക്കുകളുടെ ആശയവിനിമയം നടത്തിയിരുന്നത്. 1968 കാലഘട്ടത്തിൽ തുടങ്ങിയ കൊപ്രവ്യവസായം ഇപ്പോൾ പൂർണമായും നിലച്ചു. നാളികേരത്തിെൻറ ലഭ്യതക്കുറവും തെങ്ങുകൾ നേരിടുന്ന പലവിധ രോഗവും തൊഴിലാളികളും ഉടമകളുമായും ഉണ്ടാകുന്ന പ്രശ്നവുമാണ് തകർച്ചക്ക് കാരണം.
തമിഴ്നാട്ടിൽനിന്ന് എത്തുന്ന ഗുണനിലവാരമില്ലാത്ത കൊപ്രകൾ പ്രാദേശിക മില്ലുകളിൽ ആട്ടി എണ്ണയാക്കുന്ന രീതിയാണ് ഇപ്പോൾ നടക്കുന്നത്. നാളികേര കൃഷിക്ക് പ്രോത്സാഹനം നൽകിയും നാളികേര ഉൽപന്ന കമ്പനികളുമായി സഹകരിച്ച് പദ്ധതികൾ ആസൂത്രണം ചെയ്തും നിർജീവമായ കൊപ്രവ്യവസായത്തെ പുനരുജ്ജീവിപ്പിക്കണമെന്നാണ് ഇതിനെ ആശ്രയിച്ചുകഴിഞ്ഞിരുന്നവർ ഇപ്പോൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.