തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ച: തിലോത്തമെൻറ പേഴ്സനൽ സ്റ്റാഫിനെ പാർട്ടിയിൽനിന്ന് പുറത്താക്കി
text_fieldsചേര്‍ത്തല: ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി.തിലോത്തമെൻറ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി പി. പ്രദ്യോതിനെ സി.പി.ഐയിൽ നിന്ന് പുറത്താക്കി. പാര്‍ട്ടി കരുവ ലോക്കല്കമ്മിറ്റിയോഗമാണ് പ്രാഥമിക അംഗത്വത്തില്‍നിന്ന് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. ലോക്കല്‍കമ്മിറ്റിയംഗവും ബൂത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയും കൂടിയാണ് പ്രദ്യോത്.
തെരഞ്ഞെടുപ്പ് ദിവസത്തെ പാർട്ടി വിരുദ്ധ പ്രവർത്തനവും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ കാട്ടിയ അലംഭാവം ഉയര്‍ത്തിയാണ് നടപടി. വിമര്‍ശനങ്ങളെ തുടര്‍ന്ന് മന്ത്രിതന്നെ ഇടപെട്ടാണ് അടിയന്തര ലോക്കല്‍ കമ്മിറ്റി വിളിച്ച് നടപടിയെടുത്തത്. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ വീഴ്ചകാട്ടിയതായി മറ്റ് പേഴ്സനൽ സ്റ്റാഫ് അംഗങ്ങളടക്കം ഏതാനും പേര്‍ക്കെതിരെയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് സൂചന. വരുംദിവസങ്ങളില്‍ നടപടിയിലേക്കു വഴിതെളിക്കും.
സ്ഥാനാര്‍ഥി നിര്ണയത്തിെൻറ പേരിൽ ചേര്‍ത്തലയില്‍ പാര്‍ട്ടിയില്‍ ചേരിതിരിവുകളുണ്ടായിരുന്നു. ഇതോടെ സംസ്ഥാന നേതൃത്വത്തിെൻറ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി സി.പി.എം ശക്തമായി പ്രവര്ത്തനരംഗത്തുവന്നെങ്കിലും സി.പി.ഐയിലെ ചില നേതാക്കള്‍ ആദ്യഘട്ടത്തില്‍ തണുപ്പൻ നിലപാട് സ്വീകരിച്ചതായി വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
ഇത്തരം നേതാക്കളെ നേതൃത്വം രഹസ്യമായി നിരീക്ഷിച്ചിരുന്നതായാണ് സൂചനകള്‍. നഗരസഭയിലെ ചിലഭാഗങ്ങള്‍, ചേര്‍ത്തലതെക്ക്, കടക്കരപ്പള്ളി, മുഹമ്മ എന്നിവിടങ്ങളില്‍ നിന്നാണ് ഇത്തരം വിമര്‍ശനങ്ങള്‍ കൂടുതലുള്ളത്. തെരഞ്ഞെടുപ്പു ഫലത്തില്‍ തിരിച്ചടിയുണ്ടായാല്‍ അതു പാര്‍ട്ടിയിൽ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് നേതാക്കൾ നൽകുന്ന വിവരം.
എന്നാല്‍, നടപടി പ്രാദേശികമായുണ്ടായ പ്രശ്നത്തിെൻറ പേരിലാണെന്ന് മന്ത്രി പി.തിലോത്തമന് പറഞ്ഞു. 15 വർഷത്തോളമായി തിലോത്തമെൻറ പേഴ്സനൽ സ്റ്റാഫാണ് പ്രദ്യോത്.
നടപടി പാർട്ടിക്ക് യോജിക്കാത്ത പെരുമാറ്റം മൂലം –ആഞ്ചലോസ്
ചേർത്തല: പ്രത്യുദിനെതിരെ അച്ചടക്കനടപടി സ്വീകരിക്കാൻ തീരുമാനിച്ചത് തെരഞ്ഞെടുപ്പ് ദിവസം പൊതു ഇടങ്ങളിൽ പാർട്ടി പ്രവർത്തകന് യോജിക്കാത്തവിധമുണ്ടായ പെരുമാറ്റത്തിെൻറ അടിസ്ഥാനത്തിലാണന്ന് സി.പി.െഎ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്.
പരാതികൾ ലഭിച്ചതിനെത്തുടർന്ന് മന്ത്രി തിലോത്തമനും മണ്ഡലം കമ്മിറ്റി സെക്രട്ടറി എം.സി. സിദ്ധാർഥനും പങ്കെടുത്ത ലോക്കൽ കമ്മിറ്റി യോഗമാണ് അച്ചടക്ക നടപടിക്ക് ശിപാർശ ചെയ്തത്. പാർട്ടി നടപടിയുടെ പേരിൽ മന്ത്രിക്കെതിരെ ചില മാധ്യമങ്ങൾ നടത്തുന്ന പ്രചാരണം ജനം തള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.