പിതാവ് വൃക്ക പകുത്തുനൽകും; ചികിത്സക്കായി കനിവുതേടി ശ്യാമിലി
text_fieldsചേര്‍ത്തല: പി.ജിയും കഴിഞ്ഞ് കുടുംബത്തിന് വെളിച്ചമാകാന്‍ ജോലി സമ്പാദിക്കാനുള്ള പ്രയത്നത്തിനിടിയിലാണ് ശ്യാമിലി (25) ആശുപത്രി കിടക്കയിലായത്. ഒത്തിരിപ്പേരുടെ സഹായത്താല്‍ ജീവിതത്തിലേക്ക് തിരികെനടക്കാന്‍ തയാറെടുക്കുന്ന ശ്യാമിലി കരുണതേടുന്നു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 16ാം വാര്‍ഡില്‍ പനഞ്ചിക്കല്വെളി വീട്ടില്‍ അജയെൻറ മകളാണ്. പി.ജി കഴിഞ്ഞ് പി.എസ്.സി പഠനവും കുട്ടികള്‍ക്ക് ട്യൂഷനുമെടുത്തു ജീവിക്കുമ്പോഴാണ് അപ്രതീക്ഷിതമായി വൃക്കകൾ തകരാറിലായതറിയുന്നത്.
നിലവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുകയാണ്. ഡയാലിസിസിലൂടെയാണ് ജീവന് നിലനിര്‍ത്തുന്നത്. വൃക്ക മാറ്റിവെക്കല്‍ മാത്രമാണ് അവസാനവഴി. അജയന് വൃക്കനല്കാന് തയാറായതോടെ അടുത്ത ദിവസംതന്നെ ഇരുവരുടെയും ശസ്ത്രക്രീയ നിശ്ചയിച്ചിരിക്കുകയാണ്. ശസ്ത്രക്രീയക്കും തുടര്‍ചികിത്സക്കുമായി 20ലക്ഷമാണ് പ്രതീക്ഷിക്കുന്നത്. ഇതിലൊരുഭാഗം നാടിന്റെ സഹായത്തില്‍ സമാഹരിച്ചെങ്കിലും ബാക്കിതുക ഇപ്പോഴും ചോദ്യചിഹ്നമായിരിക്കുകയാണ്.
കുടുംബത്തിെൻറ ഏക ആശ്രയമായിരുന്ന തെങ്ങുകയറ്റ തൊഴിലാളിയായ അജയനും ശസ്ത്രക്രീയക്ക് വിധേയനാകുന്നതോടെ വരുമാനവഴികളെല്ലാം നിലക്കും. പഞ്ചായത്തും ജനപ്രതിനിധികളുമെല്ലാം സഹകരിക്കുന്നുണ്ട്. ഇവരുടെ സഹകരണത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അര്‍ത്തുങ്കല്‍ ശാഖയില്‍ 32906682545(ഐ.എഫ്.എസ്.സി കോഡ് എസ്.ബി.ഐ.എന്‍0008593) നമ്പറില്‍ ശ്യാമിലിയുടെ പേരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഫോണ്‍: 9288172686.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.