വിദേശ കറൻസി തട്ടിപ്പ്: ഇറാൻ സ്വദേശികളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും
text_fieldsചേര്‍ത്തല: വ്യാപാരസ്ഥാപനത്തില്‍ വിദേശ കറന്‍സി മാറാനെന്ന വ്യാജേനയെത്തി പണം തട്ടിയ കേസിൽ ഇറാൻ സ്വദേശികളായ പ്രതികളെ വിശദ ചോദ്യം ചെയ്യലിന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. പ്രതികളായ മജീദ് സഹേബിയാസിസ് (32), ഇനോലാഹ് ഷറാഫി (30), ദാവൂദ് അബ്സലന്‍ (23), െമാഹ്സിന് സെതാരഹ് (35) എന്നിവരെ െചാവ്വാഴ്ച കോടതി ചേർത്തല പൊലീസിെൻറ കസ്റ്റഡിയിൽ നൽകി. വൈദ്യപരിശോധനക്കുശേഷം ചേർത്തല പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. മറ്റെവിടെയൊക്കെ തട്ടിപ്പ് നടത്തി, എവിടെയൊക്കെ താമസിച്ചു, കൂടുതൽ സംഘാംഗങ്ങൾ ഉണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ചോദിക്കുന്നത്.
കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളായ ഐ.ബിയും റോയും ഇവിടെയെത്തി ചോദ്യം ചെയ്തതായും സൂചനകളുണ്ട്. പ്രതികളുടെ മാതൃഭാഷയിൽതന്നെ ചോദ്യം ചെയ്യുന്നതിന് കേരള സർവകലാശാല അധികൃതരുടെ സഹായം ഉറപ്പാക്കിയിട്ടുണ്ട്. ഇതിന് പ്രതികളെ തിരുവനന്തപുരത്ത് എത്തിക്കും. ഈ മാസം 19 വരെയാണ് പൊലീസിന് പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചിരിക്കുന്നത്. നടപടിക്രമങ്ങൾക്കുശേഷം വീണ്ടും കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ 10ന് വൈകീട്ട് വാരനാട്ടെ വ്യാപാരസ്ഥാപനത്തിൽ നടത്തിയ തട്ടിപ്പിനെത്തുടർന്ന് 12നാണ് ഇവരെ അറസ്റ്റ് ചെയ്തത്. വാരനാട്ടെ സ്ഥാപനത്തിൽനിന്ന് 34,000 രൂപയാണ് തട്ടിയെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.