കെ.കെ. മഹേശൻ മരിച്ചിട്ട് ഒരു വർഷം: അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് കുടുംബം
text_fieldsചേർത്തല: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂനിയൻ സെക്രട്ടറിയും മൈക്രോ ഫിനാൻസ് സ്റ്റേറ്റ് കോഓഡിനേറ്ററുമായിരുന്ന പൊക്ലാശ്ശേരിൽ വീട്ടിൽ കെ.കെ. മഹേശെൻറ(54) മരണം നടന്നിട്ട് ഒരു വർഷം. കഴിഞ്ഞ വർഷം ജൂൺ 24നാണ് കണിച്ചുകുളങ്ങര യൂനിയൻ ഒാഫിസിൽ മഹേശനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ മഹേശൻ മരിച്ച് ഒരു വർഷം തികയുമ്പോഴും കേസേന്വഷണത്തിൽ ഒരു പുരോഗതിയും ഉണ്ടായില്ല. ഇതിനെതിരെ മുഖ്യമന്ത്രിയെ വീണ്ടും കാണുമെന്ന് ബന്ധുക്കൾ 'മാധ്യമ'ത്തോട് പറഞ്ഞു.
മാരാരിക്കുളം സി.ഐ എസ്.രാജേഷിെൻറ നേതൃത്വത്തിൽ മരണവുമായി ബന്ധപ്പെട്ട് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും മകനും ബി.ഡി.ജെ.എസ് നേതാവുമായ തുഷാർ വെള്ളാപ്പള്ളിയെയും ജൂലൈയിൽ ചോദ്യം ചെയ്തിരുന്നുവെങ്കിലും തെളിവ് ലഭിച്ചിരുന്നില്ല. തുടർന്ന് മഹേശെൻറ ബന്ധുക്കൾ അേന്വഷണം ഇഴയുന്നുവെന്ന് കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകി. തുടർന്നാണ് പ്രത്യേക സംഘത്തെ അേന്വഷണം ഏൽപിച്ചത്.
ഐ.ജി. ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള അേന്വഷണ സംഘത്തിലെ നാർകോട്ടിക് ഡിവൈ.എസ്.പി സജു വർഗീസ് ആഗസ്റ്റിൽ മഹേശെൻറ ഭാര്യ പി.ഉഷാദേവിയുടെയും മറ്റ് അടുത്ത ബന്ധുക്കളുടെ മാത്രം മൊഴിയെടുത്തു മടങ്ങി. എഫ്.ഐ.ആറിൽ ഉൾക്കൊള്ളിക്കാതെ പോയ ചില നിർണായക കാര്യങ്ങൾ കൂടി ഉഷാദേവി ചേർക്കാൻ പറഞ്ഞത് അനുസരിച്ച് ചേർത്തു.
കേസിൽ ഇത് വഴിത്തിരിവാകുെമന്ന് കരുതിയെങ്കിലും എങ്ങുമെത്തിയില്ല. സാമ്പത്തിക കാര്യങ്ങളിൽ മഹേശെൻറ ഇടപെടൽ സുതാര്യമായിരുന്നുവെന്നും മൈക്രോഫിനാൻസിെൻറ സ്റ്റേറ്റ് കോഓഡിനേറ്ററായി പ്രവർത്തിച്ചതല്ലാതെ ഒരു രൂപയുടെ പോലും സാമ്പത്തിക ഇടപാട് യൂനിയനുകളുമായി മഹേശൻ നടത്തിയിട്ടില്ലെന്നും വിശദവിവരങ്ങൾ പുറത്ത് കൊണ്ടുവരാൻ സി.ബി.ഐ അന്വേഷിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ തന്നെ ആവശ്യപ്പെട്ടിരുന്നു.
ഉത്തരവാദികളെ കണ്ടെത്തണമെന്ന് കാട്ടി എസ്.എൻ.ഡി.പി. സംരക്ഷണ സമിതി ഹൈകോടതിയിൽ പരാതി നൽകിയിട്ടുണ്ട്. ഒന്നാം ചരമവാർഷികവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാവിലെ കണിച്ചുകുളങ്ങര ക്ഷേത്ര മൈതാനത്ത് സംരക്ഷണ സമിതി പ്രാർഥനായജ്ഞം നടത്തി. മധു പരുമല, പ്രകാശ് കൊല്ലം, ഹരിദാസ്, ഋഷി, സന്തോഷ്, നിഷാന്ത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.