വികസന പ്രതീകമായി ഇൻഫോ പാർക് -പി. തിലോത്തമൻ
text_fieldsചേർത്തല മണ്ഡലത്തിലെ വടക്കൻ മേഖലയിൽ ഉയർന്നുനിൽക്കുന്ന ഇൻഫോപാർക്കുതന്നെ വികസനത്തിെൻറ പ്രതീകമാണ്. ഇവിേടക്കുള്ള നെടുമ്പ്ര ക്കാട്-വിളക്കുമരം പാലവും അനുബന്ധറോഡുകളും മേഖലയിലെ ഏറ്റവും വേഗമേറിയ വലിയ കണക്ടിവിറ്റിയായി മാറും.വിളക്കുമരം പാലം പൂർത്തിയായാൽ ഇൻഫോപാർക്കിൽ നിരവധി വ്യവസായങ്ങൾക്ക് കടന്നുവരാനുള്ള അവസരംകൂടിയാണ്. ചേർത്തല-വയലാർ കുറിയമുട്ടം-എട്ടുപുരക്കൽ റോഡ് വികസനം പദ്ധതി വയലാർ മേഖലയെ മാറ്റിമറിക്കും. ദേശീയപാത വയലാർ കവലയിൽനിന്ന് കിഴക്കോട്ട് നാഗംകുളങ്ങര റോഡും കായലിന് കുറുകെയുള്ള പാലം ഇനി സ്വപ്നപദ്ധതിയാണ്. പാലം പൂർത്തിയായാൽ ഇവിടെനിന്ന് ഇൻഫോപാർക്കിലേക്ക് വളരെ പെട്ടെന്ന് കടന്നുപോകാനാകും. ചേർത്തല മണ്ഡലത്തിലെ വികസനം വലിയ മൂലധന നിക്ഷേപമായി മാറിയത് കിഫ്ബി വഴിയാണ്. നമുക്ക് ബജറ്റ് വഴി നടത്താൻ കഴിയുന്ന വികസന പ്രവർത്തനം വളരെ ചുരുക്കമാണ്. വരുമാനം കുറഞ്ഞ സംസ്ഥാനമെന്ന നിലയിൽ ബജറ്റിന് അതിേൻറതായ പരിമിതികളുണ്ട്. മണ്ഡലത്തിലെ വികസനപദ്ധതികൾ ജനങ്ങൾക്ക് അനുഭവയോഗ്യമാക്കിക്കൊടുക്കുക എന്നതാണ് പ്രധാന ലക്ഷ്യം. നാടിെൻറ വികസനം വളരെ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ കിഫ്ബി സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.