നന്ദുകൃഷ്ണ കൊലപാതകം: അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപിക്കണമെന്ന് മാതാവ്
text_fieldsചേർത്തല: ആർ.എസ്.എസ് പ്രവർത്തകൻ വയലാർ തട്ടാപറമ്പ് നന്ദുകൃഷ്ണയുടെ കൊലപാതകത്തിന്റെ അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപിക്കണമെന്ന് നന്ദുവിെൻറ മാതാവ് രാജേശ്വരി ആവശ്യപ്പെട്ടു. കേസിൽ കഴിഞ്ഞദിവസം ഒരാൾകൂടി പിടിയിലായിട്ടുണ്ട്. ചേർത്തല നികർത്തിൽ ബിൻഷാദാണ് (26) അറസ്റ്റിലായത്.
ഇതോടെ അറസ്റ്റിലായവർ 10 പേരായി. കേസിൽ 25 പ്രതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഡിവൈ.എസ്.പി വിനോദ് പിള്ളയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. ബിൻഷാദിനെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
24ന് രാത്രി വയലാർ നാഗംകുളങ്ങര കവലയിൽ നടന്ന എസ്.ഡി.പി.ഐ-ആർ.എസ്.എസ് സംഘർഷത്തിലാണ് നന്ദുകൃഷ്ണ കൊല്ലപ്പെട്ടത്. എസ്.ഡി.പി.ഐ പ്രചാരണ ജാഥക്കിടെ പ്രസംഗത്തിലെ പരാമർശങ്ങളുടെ പേരിൽ ഇരുവിഭാഗവും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിലും കൊലപാതകത്തിലും കലാശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.