നാവികസേനയുടെ പടക്കപ്പല്‍ തണ്ണീർമുക്കത്ത്
text_fieldsചേര്‍ത്തല: ആലപ്പുഴ പോര്‍ട്ട് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനായി കൊണ്ടുവന്ന നാവികസേനയുടെ പടക്കപ്പല്‍ തണ്ണീർമുക്കത്ത് എത്തി. ഡീകമീഷന്‍ ചെയ്ത കപ്പലാണ് എത്തിയത്. എൻജിനില്ലാത്ത കപ്പല്‍ കൊച്ചി നാവികസേന ആസ്ഥാനത്തുനിന്നാണ് കോട്ടയത്ത് എത്തിയത്.
തുടര്‍ന്ന് വേമ്പനാട്ടുകായലിലൂടെ പ്രത്യേക ടഗ്ഗ് ബോട്ടില്‍ ഘടിപ്പിച്ച് തണ്ണീര്‍മുക്കത്തും എത്തി. ഇവിടെ നിന്ന് കരമാര്‍ഗം പ്രത്യേക വാഹനത്തില്‍ ആലപ്പുഴ പോര്‍ട്ട് മ്യൂസിയത്തിലെത്തിക്കും. തണ്ണീര്‍മുക്കത്തുനിന്ന് അടുത്തദിവസം കരമാര്‍ഗം കപ്പല്‍ ആലപ്പുഴയിലേക്കെത്തിക്കാന് നടപടി തുടങ്ങിയിട്ടുണ്ട്.
നാവിക സേനക്കൊപ്പം അഗ്നിശമനസേന, പൊലീസ്, കെ.എസ്.ഇ.ബി വകുപ്പുകളുടെ സഹകരണത്തിലാകും യാത്ര. പ്രതിദിനം ആറുകിലോമീറ്ററാണ് സഞ്ചരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.