വൃക്കകൾ തകരാറിലായ സന്‍ജിന്റെ ജീവനായി കൈകോര്‍ക്കുന്നു
text_fieldsചേര്‍ത്തല: വൃക്കകൾ തകരാറിലായ സന്‍ജിനെ രക്ഷിക്കാൻ നാട് കൈകോര്‍ക്കുന്നു. അടിയന്തരമായി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിർദേശിച്ച 16കാരനെ രക്ഷിക്കാനാണ് നാടൊന്നിക്കുന്നത്.
നഗരസഭ 11ാം വാര്‍ഡില്‍ സജി, ഷീബ ദമ്പതികളുടെ ഏക മകനും കണിച്ചുകുളങ്ങര വി.എച്ച്.എസ്.ഇയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുമാണ്. അമ്മ ഷീബ വൃക്കനല്‍കാന്‍ സന്നദ്ധയായി. ശസ്ത്രക്രിയയും തുടര്‍ചികിത്സയുമടക്കമുള്ള ചെലവുകൾ നിർധന കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായതോടെയാണ് നഗരസഭ നേതൃത്വത്തില്‍ ചികിത്സക്ക് കൈകോര്‍ക്കുന്നത്. ചങ്ങനാശ്ശേരി പ്രത്യാശ സഹകരണത്തില്‍ ജീവന്‍ രക്ഷാസമിതിക്ക് രൂപം നല്‍കിയാണ് പ്രവര്‍ത്തനം.
ഈ മാസം എട്ടിന് രാവിലെ എട്ടുമുതല്‍ ഒന്നുവരെ 35 വാര്‍ഡില്‍നിന്നായി 50 ലക്ഷം രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഇതിനായി നഗരസഭതലത്തിലും വാര്‍ഡുതലത്തിലും ജനകീയ സമിതികള്‍ രൂപവത്കരിച്ചു.
156 സ്ക്വാഡാണ് സമാഹരണത്തിനിറങ്ങുന്നത്. എല്ലാ വീടുകളിലും ഇതിനുള്ള സന്ദേശങ്ങള്‍ എത്തിച്ചതായി ചെയര്‍പേഴ്‌സൻ ഷേര്‍ളി ഭാര്‍ഗവന്‍, ജനറല്‍ കണ്‍വീനര്‍ എന്‍.കെ. പ്രകാശന്‍, പി. ഉണ്ണികൃഷ്ണന്‍, ആശ മുകേഷ്, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ എ.എസ്. സാബു, ജി. രഞ്ജിത്ത് എന്നിവര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.