ഏഴു വയസ്സുകാരെൻറ മരണം ആശുപത്രികളുടെ അനാസ്ഥ; ആരോഗ്യമന്ത്രിക്ക് പരാതി
text_fieldsചേര്‍ത്തല: ഏഴു വയസ്സുകാരെൻറ മരണം ആശുപത്രികളുടെ നിരുത്തരവാദ സമീപനത്തെ തുടർന്നാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്കി. പട്ടണക്കാട് മൊഴികാട് വിനോദിെൻറ മകന് അദ്വൈതാണ് ഇൗമാസം ഒന്നിനു തിരുവനന്തപുരം എസ്.എ.ടിയില്‍ മരിച്ചത്. ജൂലൈ 25 മുതല്‍ തുറവൂര്‍ താലൂക്ക് ആശുപത്രി, ചേര്‍ത്തല താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി, കോട്ടയം ഐ.സി.എച്ചിലും കാണിച്ചിട്ടും വേണ്ട ചികിത്സ നല്‍കാതെ അവഗണിച്ചതാണ് മരണത്തിനു കാരണമായതെന്നാണ് പരാതി.
കോവിഡാനന്തരം ഉണ്ടാകുന്ന മിസിക് എന്ന രോഗമാണ് മരണത്തിനു കാരണമായതെന്ന് തിരുവനന്തപുരം എസ്.എ.ടിയില്‍നിന്ന് അറിയിച്ചു. രോഗലക്ഷണങ്ങള്‍ കുട്ടിയില്‍ പ്രത്യക്ഷത്തില്‍ തന്നെ ഉണ്ടായിട്ടും അതുതിരിച്ചറിയാനോ ചികിത്സിക്കാനോ തയാറാകാതെ മൂന്നു ആശുപത്രിയിലും അവഗണിക്കുകയായിരുന്നു. കുട്ടി പൂര്‍ണമായി അവശനായിട്ടും കിടത്തിച്ചികിത്സ നല്‍കാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരത്തേക്കു പോയത്. ഇവിടെ എത്തിയപ്പോള്‍ മാത്രമാണ് കുട്ടിയുടെ രോഗം എന്താണെന്നറിഞ്ഞു ചികിത്സ കിട്ടിയത്. അപ്പോഴേക്കും നിലവഷളായിരുന്നു. ചേര്‍ത്തലയില്‍നിന്ന് കുട്ടിയെ തിരുവനന്തപുരത്തെത്തിക്കാന്‍ ആംബുലന്‍സ് ചോദിച്ചിട്ടുപോലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കിയതായും പരാതിയില്‍ പറയുന്നു.
ജൂലൈ ആദ്യവാരം അദ്വൈതിനൊഴികെ വീട്ടിലെ എല്ലാവര്ക്കും കോവിഡ് ബാധിച്ചിരുന്നു. എന്നാല്‍, രണ്ടുദിവസം പിന്നിട്ടപ്പോള്‍ കുട്ടിയിലും രോഗലക്ഷണങ്ങള്‍ പ്രകടമായി. ആരോഗ്യ പ്രവര്‍ത്തകരോട് പരിശോധനക്കു പറഞ്ഞെങ്കിലും നിരീക്ഷണത്തിലിരിക്കാനാണ് കിട്ടിയ ഉപദേശം. കോവിഡിനെ തുടര്‍ന്നുണ്ടായ രോഗമാണ് മരണത്തിനു കാരണമായതെന്നും ചികിത്സ നിഷേധത്തിനെതിരെ കർശന നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.