Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCherthalachevron_rightലൈംഗികാതിക്രമം;...

ലൈംഗികാതിക്രമം; പ്രതിക്ക്​ 12 വര്‍ഷം തടവും പിഴയും

text_fields
bookmark_border
sexual assaulting
cancel

ചേ​ര്‍ത്ത​ല: അ​ർ​ത്തു​ങ്ക​ലി​ൽ പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ബ​ന്ധു​കൂ​ടി​യാ​യ പ്ര​തി​ക്ക് 12 വ​ര്‍ഷം ത​ട​വും 2,25,000 രൂ​പ പി​ഴ​യും ശി​ക്ഷ. ചേ​ര്‍ത്ത​ല ഫാ​സ്റ്റ് ട്രാ​ക് സ്‌​പെ​ഷ​ല്‍ പോ​ക്‌​സോ കോ​ട​തി​യാ​ണ്​ ശി​ക്ഷി​ച്ച​ത്. പി​ഴ​ത്തു​ക ഇ​ര​യാ​യ കു​ട്ടി​ക്ക് ന​ല്‍ക​ണം. പി​ഴ അ​ട​ക്കാ​ത്ത പ​ക്ഷം ര​ണ്ടു​വ​ര്‍ഷം ത​ട​വു​കൂ​ടി അ​നു​ഭ​വി​ക്ക​ണം. പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ര്‍ഡി​ല്‍ തൃ​ച്ചാ​റ്റു​കു​ളം ത​ച്ചാ​പ​റ​മ്പ് വീ​ട്ടി​ല്‍ റൈ​ജു​വി​നെ​യാ​ണ് ചേ​ര്‍ത്ത​ല പ്ര​ത്യേ​ക അ​തി​വേ​ഗ കോ​ട​തി ശി​ക്ഷി​ച്ച​ത്. 2020ല്‍ ​അ​ര്‍ത്തു​ങ്ക​ല്‍ പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​ണ് കേ​സ്.

അ​ര്‍ത്തു​ങ്ക​ല്‍ ഇ​ന്‍സ്പെ​ക്ട​റാ​യി​രു​ന്ന എ.​അ​ല്‍ജ​ബ്ബാ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ എ​സ്.​ഐ കെ.​ശി​വ​പ്ര​സാ​ദ്, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​രാ​യ ലേ​ഖ, സ​ജി, സു​ധീ​ഷ്, ശ്രീ​ദേ​വി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ര്‍ ടി.​ബീ​ന ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual assaultimprisonment
News Summary - sexual assault; 12 years imprisonment and fine for the accused
Next Story