'കോറോണ'യെ ൈകവിടില്ല തകര ബാബു; ദുൽഖർ ചോദിച്ചിട്ടും കൊടുത്തില്ല
text_fieldsചേർത്തല: സിനിമ നിർമാതാവ് വി.വി. ബാബു (തകര ബാബു) 'കോറോണ'യെ ജീവന് തുല്യം സ്നേഹിക്കാൻ തുടങ്ങീട്ട് 33 വർഷം. പക്ഷെ, ഇത് വൈറസല്ല... 1966 മോഡൽ ഒരു ഒെന്നാന്നര കാർ.
പ്രസിദ്ധ കാർട്ടൂണിസ്റ്റ് ആർ.കെ. ലക്ഷ്മണ് ജപ്പാൻ സന്ദർശനത്തിനിടെ അവിടത്തെ കോൺസലേറ്റ് സമ്മാനമായി നൽകിയതാണ് കോറോണ ഡീലക്സ് കാർ. ഇന്ത്യയിലെത്തിച്ച കാർ ആർ.കെ. ലക്ഷ്മൺ അധികകാലം ഉപയോഗിച്ചില്ല. ലക്ഷ്മണെ കാണാൻ ചെന്നപ്പോെഴാക്കെ കാർ വീടിെൻറ ഒഴിഞ്ഞ മൂലയിൽ കിടക്കുന്നത് കണ്ട് അടുത്ത സുഹൃത്തായ ബാബു ചോദിച്ച് വാങ്ങുകയായിരുന്നു.
1988ൽ 40,000 രൂപ നൽകിയാണ് ബാബു കാർ സ്വന്തമാക്കിയത്. നാല് പേർക്ക് സുഖമായി സഞ്ചരിക്കാം. എയർ കണ്ടീഷൻ, റേഡിയോ സംവിധാനങ്ങളുമുണ്ട്. റേഡിയോ ഓൺ ചെയ്താൽ ഓട്ടോമാറ്റിക്കായി ഏരിയൽ പൊന്തി വരും. ഡോറുകൾ മറ്റുള്ള വണ്ടിയിലെന്നപോലെ വലിച്ചടക്കേണ്ട. പ്രസ് ചെയ്താൽ പെട്ടെന്ന് ലോക്കാവുന്ന സംവിധാനമാണ്. കാറിൽ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ കുടുംബസമേതം സഞ്ചരിച്ചിട്ടുണ്ടെന്ന് ബാബു പറഞ്ഞു. 14 കിലോമീറ്റർ മൈേലജ് കിട്ടും.
സൈറാഭാനു അടക്കം മൂന്ന് സിനിമകളുടെ ഭാഗമായി ഈ 'കോറോണ'. സത്യൻ അന്തിക്കാട് -മോഹൻലാൽ കൂട്ട്കെട്ടിൽ പിറന്ന ഒരു സിനിമയിൽ കാറ് മോഹൻലാൽ കഴുകുന്ന സീനുമുണ്ടായിരുന്നു.
മോഹൻലാലിനും കാറ് വലിയ രീതിയിൽ ഇഷ്ടപ്പെട്ടതായി ബാബു പറഞ്ഞു. പഴയ കാല വാഹനങ്ങളുടെ ശേഖരമുള്ള നടൻ മമ്മൂട്ടിയുടെ മകൻ ദുൽഖർ, കാറിനെ കുറിച്ചറിഞ്ഞ് സഹായിയെ വിട്ട് വിലയ്ക്ക് ചോദിച്ചെങ്കിലും ബാബു വിറ്റില്ല. ബാബുവിെൻറ കാർ കലക്ഷനിൽ ഉണ്ടായിരുന്ന 1934 മോഡൽ ഫോർഡ് കാറും 1946 മോഡൽ ഓസ്റ്റ് കാറും വിറ്റു. കോറോണ വിൽക്കില്ലെന്ന ഉറച്ച നിലപാടാണ് ബാബുവിന്.
തമിഴ് സിനിമ നിർമാതാവും മോഹൻലാലിെൻറ ഭാര്യാ പിതാവുമായ ബാലാജിയുടെ കൈവശവും കോറോണ കാറുള്ളതായി ബാബുവിനറിയാം. കാർ പേരക്കുട്ടിയും പ്ലസ് ടു വിദ്യാർഥിയുമായ അഭിമന്യു ഗൗതമന് സമ്മാനമായി നൽകാനിരിക്കുകയാണ് ബാബു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.