നോക്കുകൂലി ആവശ്യപ്പെട്ട് കർഷകനെതിരെ ഭീഷണി
text_fieldsചേർത്തല: തമിഴ്നാട്ടിൽനിന്ന് കൃഷി ആവശ്യത്തിന് കൊണ്ടുവന്ന കോഴിവളം ഇറക്കാൻ നോക്കുകൂലി കൊടുക്കാത്തതിനെത്തുടർന്ന് വളം സമീപ തോട്ടിലേക്ക് വലിച്ചെറിഞ്ഞു. കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ മായിത്തറ വടക്കേ തയ്യില്‍ വി.പി. സുനിലിനുനേരെയാണ് ഭീഷണി.
തുടർന്ന് കർഷകൻ മാരാരിക്കുളം പൊലീസിന്‍റെ സഹായം തേടി. കഞ്ഞിക്കുഴിയിലെ പ്രധാന കര്‍ഷകനായ സുനില്‍ 10 ഏക്കര്‍ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. വ്യാഴാഴ്ച സുനിലിന്‍റെ തോട്ടത്തിലേക്ക് 150 ചാക്ക് കോഴിവളം എത്തി.
സുനിലും തൊഴിലാളികളും ചേര്‍ന്ന് വളം ഇറക്കുന്നതിനിടെ മൂന്നുപേര്‍ നോക്കുകൂലി ആവശ്യപ്പെട്ടു. മദ്യലഹരിയിലായിരുന്ന ഇവര്‍ ഒരു ചാക്ക് കോഴിവളത്തിന് 20 രൂപയാണ് ആവശ്യപ്പെട്ടത്. പണം നല്‍കില്ലെന്ന് അറിയിച്ചപ്പോള്‍ അസഭ്യവര്‍ഷവും ഭീഷണിയുമായി. ലോറിയില്‍നിന്ന് ഇറക്കിയ കോഴിവളചാക്കുകള്‍ കൃഷി സ്ഥലത്തേക്ക് മാറ്റിയാല്‍ വധിക്കുമെന്നായി. ഇതിനിടെ, ഇവർ രണ്ട് ചാക്ക് വളം സമീപ തോട്ടിലേക്ക് വലിച്ചെറിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.