കോവിഡ് ബാധിതർക്കും വോട്ട്: പി.പി.ഇ കിറ്റ് ധരിക്കണം
text_fieldsആലപ്പുഴ: ഇക്കുറി കോവിഡ് ബാധിതർക്ക് വോട്ടുചെയ്യുന്നതിന് പ്രത്യേകസംവിധാനം ഏർപ്പെടുത്തി.ഈ മാസം ഏഴിന് വൈകീട്ട് മൂന്നിനുശേഷം രോഗം സ്ഥിരീകരിച്ചവർക്ക് പോളിങ് ബൂത്തിലെത്തി വോട്ടുചെയ്യുന്നതിനാണ് സൗകര്യമൊരുക്കിയിട്ടുള്ളത്. വോട്ടെടുപ്പുദിവസം വൈകീട്ട് അഞ്ചിനും ആറിനുമിടയിൽ എത്തുന്നവർക്ക് വോട്ട് വിനിയോഗിക്കാനാകും. ആറുവരെ നിലവിൽ ക്യൂവിലുള്ളവർക്ക് ടോക്കൺ നൽകും. അതിനുശേഷമാണ് കോവിഡ് ബാധിതർക്ക് അവസരം നൽകുന്നത്.
ഈ സമയം പി.പി.ഇ കിറ്റ് ധരിച്ചിരിക്കണം. മെഡിക്കൽ ഓഫിസറുടെ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇതിന് പ്രത്യേകവാഹനവും ഏർപ്പെടുത്തിയിട്ടുണ്ട്. ചികിത്സയുടെ ഭാഗമായി കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററിൽ താമസിക്കുന്നവർക്കും അവരുടെ ബൂത്തിലെത്തി വോട്ടുചെയ്യാൻ കഴിയും.
പോളിങ് ഉദ്യോഗസ്ഥരും ഏജൻറുമാരും േഫസ് ഷീൽഡ്, മാസ്ക്, സാനിനൈറ്റർ, കൈയുറ എന്നിവ ഉപയോഗിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.