നഗരമധ്യത്തിലെ ജ്വല്ലറിയിൽനിന്ന് യുവതി മോതിരം മോഷ്ടിച്ചു
text_fieldsചേർത്തല: നഗരമധ്യത്തിലെ ജ്വല്ലറിയിൽനിന്ന് യുവതി സ്വർണമോതിരം അപഹരിച്ചു. ദേവീക്ഷേത്രത്തിന് പടിഞ്ഞാറുവശം പടയണി പാലത്തിന് സമീപമുള്ള വി. ജോൺ സ്വർണവ്യാപാര ശാലയിൽനിന്നാണ് യുവതി മോതിരം മോഷ്ടിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം.
ഒറ്റക്ക് എത്തിയ 32 വയസ്സ് തോന്നിക്കുന്ന യുവതിയാണ് മൂന്നു ഗ്രാമുള്ള മോതിരവുമായി കടന്നുകളഞ്ഞത്. കടയിലുണ്ടായിരുന്ന ഉടമ ജിതേജ് ഫോൺ വിളിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചെന്ന് മനസ്സിലാക്കിയ യുവതി മോതിരം തിരയുന്നതിനിടെ വിരലിൽ സ്വർണമോതിരം ഇടുകയും മറ്റൊരു വിരലിൽ കിടന്ന വ്യാജ മോതിരം പകരം നൽകിയുമാണ് കടന്നുകളഞ്ഞത്.
പിറ്റേ ദിവസമാണ് കബളിപ്പിക്കപ്പെട്ടുവെന്ന് ഉടമ കണ്ടെത്തിയത്. തുടർന്ന് കടയിലെ സി.സി ടി.വി പരിശോധിച്ച് ചേർത്തല പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.