കോവിഡ് ഉപകരണം ഇറക്കാൻ 16,000 രൂപ; യൂനിറ്റ് കൺവീനറെ സി.ഐ.ടി.യു സസ്പെൻഡ് ചെയ്തു
text_fieldsതുറവൂർ: താലൂക്ക് ആശുപത്രിയിൽ കോവിഡ് ചികിത്സ യന്ത്രം ഇറക്കുന്നതുമായി ബന്ധെപ്പട്ട് ഉയർന്ന ആക്ഷേപങ്ങളെ തുടർന്ന് തുറവൂർ ലോഡിങ്ങ് ആൻഡ് അൺലോഡിങ്ങ് യൂനിറ്റ് കൺവീനർ എ. വിജയനെ സസ്പെൻഡ് ചെയ്തതായി സി.ഐ.ടി.യു ജില്ല കമ്മിറ്റി അറിയിച്ചു. ജില്ലയിലാകെ സി.ഐ.ടി.യു തൊഴിലാളികൾ കോവിഡ് കാലത്ത് ജനങ്ങളെ സഹായിക്കാൻ പ്രവർത്തിക്കുമ്പോൾ തുറവൂരിൽ ഉണ്ടായ സംഭവം അപമാനകരമാണ്.
ട്രൂനാറ്റ് മെഷീൻ ഇറക്കുന്നതിന് തൊഴിലാളികൾ പണം കൈപ്പറ്റുകയോ ആശുപത്രി അധികാരികളുമായി തർക്കം ഉണ്ടാവുകയോ ചെയ്തിട്ടില്ലെന്നാണ് അന്വേഷണത്തിൽ ബോധ്യമായത്.
യന്ത്രം കൊണ്ടുവന്ന ഏജൻസിക്കാരും വാഹനത്തിെൻറ ഡ്രൈവറുമാണ് തൊഴിലാളികളോട് സംസാരിച്ചത്. എങ്കിലും ആശുപത്രി ജീവനക്കാർതന്നെ യന്ത്രം ഇറക്കുകയായിരുന്നു.
സമൂഹത്തോട് സി.െഎ.ടി.യു തൊഴിലാളികൾ കാണിക്കേണ്ട ഉത്തരവാദിത്തവും ജാഗ്രതയും പ്രകടിപ്പിക്കാതിരുന്നതിെൻറ പേരിലാണ് കൺവീനർക്കെതിരെ നടപടി സ്വീകരിച്ചതെന്ന് ജില്ല സെക്രട്ടറി പി.ഗാനകുമാർ, പ്രസിഡൻറ് എച്ച്. സലാം എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.