ആലപ്പുഴ ജില്ലയില്‍ പൊതുവിതരണ വകുപ്പ് ഇ-ഓഫിസ് സംവിധാനത്തില്‍
text_fieldsആലപ്പുഴ: പൊതുവിതരണ വകുപ്പിെൻറ ജില്ലയിലെ ഓഫിസുകളില്‍ ഇ-ഓഫിസ് സംവിധാനം നിലവില്‍വന്നു. ഫയല്‍ നീക്കത്തിെൻറ വേഗം വര്‍ധിപ്പിക്കാനും നടപടികള്‍ സുതാര്യമാക്കുന്നതിനും ഉപകരിക്കുന്നതാണ് പുതിയ സംവിധാനം. എല്ലാ ഓഫിസുകളിലെയും ഫയലുകള്‍ സ്റ്റേറ്റ് ഡേറ്റ സെൻററില്‍ സുക്ഷിക്കാനും ക്രമീകരണമുണ്ട്.
പൊതുജനങ്ങൾക്ക് ഓഫിസുകള്‍ സന്ദര്‍ശിക്കാതെതന്നെ അപേക്ഷകളുടെയും പരാതികളുടെയും സ്ഥിതി eoffice.kerala.gov.in പോര്‍ട്ടല്‍ മുഖേന അറിയാനാകും. റേഷൻ കാർഡ് സംബന്ധമായ എല്ലാ അപേക്ഷകളും ഓൺലൈനായി അക്ഷയകേന്ദ്രങ്ങൾ മുഖേനയും സിറ്റിസണ്‍ ലോഗിൻ വഴിയും സമർപ്പിക്കാം. അപേക്ഷ അംഗീകരിക്കുന്ന മുറക്ക് റേഷൻ കാർഡ് ഡൗൺലോഡ് ചെയത് ഉപയോഗിക്കാം.
സംസ്ഥാനത്തെ എല്ലാ ഓഫിസുകളും ജനുവരിയോടെ ഇ-ഓഫിസ് സംവിധാനത്തിലേക്ക് മാറാനാണ് ലക്ഷ്യമിട്ടിരുന്നത്. നിശ്ചയിച്ചിരുന്നതിലും നേരത്തെ ഈ നേട്ടം കൈവരിക്കാന്‍ ജില്ലക്ക് സാധിച്ചു. ജില്ല സപ്ലൈ ഓഫിസിനു പുറമെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫിസുകളുമുണ്ട്. ജില്ല പ്രോജക്ട് മാനേജർ കെ.എസ്. സരിതയുടെ നേതൃത്വത്തിൽ ജീവനക്കാർ ഇ-ഓഫിസ് പരിശീലനം പൂര്‍ത്തിയാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.