Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightക്ലീന്‍ ടോയ്‌ലറ്റ്‌...

ക്ലീന്‍ ടോയ്‌ലറ്റ്‌ കാമ്പയിന്‍: ആലപ്പുഴ ഒന്നാംസ്ഥാനത്ത്

text_fields
bookmark_border
Clean Toilet Campaign,
cancel
camera_alt

പ്ര​ത്യേ​ക ഡി​സൈ​ൻ ന​ൽ​കി​യ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യു​ടെ

ടോ​യ്ലറ്റു​ക​ളി​ലൊ​ന്ന്

ആ​ല​പ്പു​ഴ: സ്വ​ച്ഛ്​ ഭാ​ര​ത്‌ മി​ഷ​ന്‍ (ന​ഗ​രം) 2.0 ക്ലീ​ന്‍ ശു​ചി​മു​റി കാ​മ്പ​യി​ന്‍ 2023ൽ ​ഒ​ന്നാം സ്‌​ഥാ​നം ആ​ല​പ്പു​ഴ, തൃ​ശൂ​ര്‍ ജി​ല്ല​ക​ള്‍ പ​ങ്കി​ട്ടു. സ്‌​കൂ​ള്‍ ശു​ചി​മു​റി​ക​ൾ, അ​ട​ക്ക​മു​ള്ള പൊ​തു​ശു​ചി​മു​റി സം​വി​ധാ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി, ന​വീ​ക​ര​ണം, ശു​ചീ​ക​ര​ണം, കാ​മ്പ​യി​ന്‍ പ​രി​പാ​ടി​ക​ളി​ല്‍ വി​ദ്യാ​ര്‍ഥി​ക​ളു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും പ​ങ്കാ​ളി​ത്തം തു​ട​ങ്ങി​യ​വ വി​ല​യി​രു​ത്തി​യാ​ണ്‌ ആ​ല​പ്പു​ഴ ജി​ല്ല ഒ​ന്നാം സ്‌​ഥാ​ന​ത്തി​ന്‌ അ​ര്‍ഹ​മാ​യ​ത്‌. ന​ഗ​ര വി​ഭാ​ഗ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്റെ 2023ലെ ​സ്വ​ച്ഛ് സ​ർ​വേ​ക്ഷ​ൺ‍ (ശു​ചി​ത്വ സ​ർ​വേ) പു​ര​സ്കാ​രം ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​ക്ക്​ ല​ഭി​ച്ചി​രു​ന്നു.

ജി​ല്ല​യി​ല്‍ ഏ​ക​ദേ​ശം 48 പൊ​തു ശു​ചി​മു​റി​ക​ള്‍, 75 സ്‌​കൂ​ള്‍ ശു​ചി​മു​റി​ക​ള്‍ തു​ട​ങ്ങി​യ​വ​യി​ലാ​യി 808 ശു​ചി​മു​റി സീ​റ്റു​ക​ള്‍ ന​ന്നാ​ക്കി. ഇ​തി​ല്‍ പൊ​തു ശു​ചി​മു​റി​ക​ൾ ന​ഗ​ര​സ​ഭാ​ത​ല​ത്തി​ല്‍ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ക്ക്‌ പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്‍കി ഗ്രേ​ഡ്‌ ചെ​യ്‌​തു. ന​ഗ​ര​സ​ഭ​ക​ളി​ലെ പ​ബ്ലി​ക്‌ ശു​ചി​മു​റി​ക​ൾ ഗൂ​ഗി​ള്‍ ശു​ചി​മു​റി ലൊ​ക്കേ​റ്റ​ര്‍ ആ​പ്പ്‌ മു​ഖേ​ന മാ​പ്പ്‌ ചെ​യ്‌​തു. കെ​യ​ര്‍ ടേ​ക്ക​ര്‍മാ​ര്‍ ഇ​ല്ലാ​തി​രു​ന്ന 31 പൊ​തു ശു​ചി​മു​റി​ക​ളി​ല്‍ ന​ഗ​ര​സ​ഭ​ക​ള്‍ മു​ഖേ​ന കെ​യ​ര്‍ടേ​ക്ക​ര്‍മാ​രെ നി​യോ​ഗി​ച്ചു.

കാ​മ്പ​യി​ന്‍ കാ​ല​യ​ള​വി​ല്‍ ല​ഭി​ച്ച പ​രാ​തി​ക​ള്‍ പൂ​ര്‍ണ​മാ​യും പ​രി​ഹാ​രം കാ​ണാ​ന്‍ സാ​ധി​ച്ചു. കാ​മ്പ​യി​ന്‍ കാ​ല​യ​ള​വി​ല്‍ ഒ​ന്നാം ഘ​ട്ട​മാ​യി 54 ല​ക്ഷം രൂ​പ വി​വി​ധ അ​റ്റ​കു​റ്റ​പ്പ​ണി പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി ചെ​ല​വ​ഴി​ച്ചു. ഏ​റ്റ​വും കൂ​ടു​ത​ല്‍ ശു​ചി​മു​റി​ക​ൾ ന​ന്നാ​ക്കി​യ​തും ന​ഗ​ര​സ​ഭ ഡി​സൈ​ന്‍ ചെ​യ്‌​ത പ്ര​ത്യേ​ക ക​ള​ര്‍ കോ​ഡ്‌ ശു​ചി​മു​റി​ക​ള്‍ക്ക്‌ ന​ല്‍കി​യു​മു​ള്ള ന​ഗ​ര​സ​ഭ​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും മാ​ലി​ന്യ​മു​ക്‌​തം ന​വ​കേ​ര​ളം കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ന​ട​ത്തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ഒ​ന്നാം സ്‌​ഥാ​നം ല​ഭി​ക്കു​ന്ന​തി​ല്‍ പ്ര​ധാ​ന പ​ങ്ക്‌ വ​ഹി​ച്ചു. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ല്‍ 20 ല​ക്ഷം, ചേ​ര്‍ത്ത​ല 15 ല​ക്ഷം, ഹ​രി​പ്പാ​ട്‌ ഏ​ഴു ല​ക്ഷം, ചെ​ങ്ങ​ന്നൂ​ര്‍ ഏ​ഴു ല​ക്ഷം, കാ​യം​കു​ളം അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ള്‍ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ചെ​യ്‌​തു.

മാ​ലി​ന്യ​മു​ക്‌​തം ന​വ​കേ​ര​ളം കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത്‌ ന​ട​ന്ന സം​സ്‌​ഥാ​ന​ത​ല സാ​നി​റ്റേ​ഷ​ന്‍ കോ​ണ്‍ക്ലേ​വി​ല്‍ ശു​ചി​ത്വ മി​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ്‌ ഡ​യ​റ​ക്‌​ട​ര്‍ യു.​വി ജോ​സി​ല്‍നി​ന്നു ജി​ല്ലാ കോ​ര്‍ഡി​നേ​റ്റ​ര്‍ കെ.​ഇ. വി​നോ​ദ്‌ കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍ ടീം ​പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AlappuzhaClean Toilet Campaign
News Summary - Clean Toilet Campaign: Alappuzha ranks first
Next Story