പഞ്ചായത്ത് പാട്ടത്തിന് നൽകിയ തെങ്ങ് മുറിച്ചുമാറ്റി
text_fieldsമാന്നാർ: മാന്നാർ സ്റ്റോർ മുക്ക് ബസ് സ്റ്റാൻഡിനോടനുബന്ധിച്ചുള്ള പഞ്ചായത്തിന്റെ കമ്യൂണിറ്റി ഹാളിന് മുന്നിൽ നിന്ന തെങ്ങ് മുറിച്ചുനീക്കി. തങ്ങൾ അറിയാതെയാണ് തെങ്ങുകൾ മുറിച്ചതെന്ന് പഞ്ചായത്ത് അധികാരികൾ പറയുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ മേലാദായം എടുക്കാൻ ലേലം ചെയ്തത് നൽകിയ കായ്ഫലമുള്ള തെങ്ങാണ് മുറിച്ചുനീക്കിയത്. ട്രഷറി ഉദ്ഘാടനവുമായി ബന്ധപ്പെട്ട സംഘാടകസമിതിയാണ് തെങ്ങ് മുറിച്ചുനീക്കിയതെന്ന് മാന്നാർ മണ്ഡലം കോൺഗ്രസ് ഈസ്റ്റ് പ്രസിഡന്റ് ഹരി കുട്ടമ്പേരൂർ ആരോപിച്ചു. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തംഗം മധു പുഴയോരം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. പരാതി തുടർ നടപടികൾക്കായി പൊലീസിനു കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.