മത്സ്യബന്ധന യാനങ്ങൾക്ക് കളർ കോഡിങ് നിർബന്ധം
text_fieldsഅമ്പലപ്പുഴ: മത്സ്യബന്ധന യാനങ്ങൾക്ക് കളർ കോഡിങ് നിർബന്ധമെന്ന് ഫിഷറീസ് അസി. ഡയറക്ടർ അറിയിച്ചു. സർക്കാർ നിർദേശപ്രകാരം കളർകോഡിങ് നടത്താത്ത മത്സ്യബന്ധന യാനങ്ങൾ ജില്ലയുടെ തീരപ്രദേശത്ത് പ്രവർത്തിക്കാൻ പാടില്ല. രാജ്യസുരക്ഷയെ മുൻനിർത്തി വിവിധ കേന്ദ്ര-സംസ്ഥാന സർക്കാർ സുരക്ഷ ഏജൻസികൾ ഏകോപനത്തോടെ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ എല്ലാ മാരിടൈം സംസ്ഥാനങ്ങളിലെയും കടൽമത്സ്യ ബന്ധന യാനങ്ങൾക്കും നിർദേശങ്ങൾ നൽകിയതിെൻറ ഭാഗമായാണ് മത്സ്യബന്ധന യാനങ്ങൾക്ക് കളർ കോഡിങ് നിർബന്ധമാക്കിയത്. മത്സ്യബന്ധന യാനത്തിന് പോകുന്ന യാനങ്ങളിലെ തൊഴിലാളികൾ ആധാർ കാർഡ് കരുതണം. ലൈഫ് ജാക്കറ്റ് ധരിക്കേണ്ടതും യാനത്തിൽ ലൈഫ് ബോയ കരുതേണ്ടതുമാണ്.
കേരള രജിസ്ട്രേഷനിലുള്ള മത്സ്യബന്ധന യാനങ്ങളിൽ വീൽഹൗസ് ഉള്ളവക്ക് ഹള്ളിന് കടും നീലയും വീൽ ഹൗസിന് ഫ്ലൂറസെന്റ് ഓറഞ്ചും നിറമാണ് നൽകേണ്ടത്. ഹള്ളിനും വീൽ ഹൗസിനും ഇരുവശങ്ങളിലുമായി മഞ്ഞയിൽ കറുപ്പ് അക്ഷരത്തിൽ യാനത്തിെൻറ രജിസ്ട്രേഷൻ നമ്പർ പതിക്കണം. എന്നാൽ, വീൽ ഹൗസില്ലാത്ത മത്സ്യബന്ധന വള്ളങ്ങൾക്ക് ഹള്ളിന് നൈൽ ബ്ലൂവും മുകൾ ഭാഗം മൂന്ന് ഇഞ്ച് വീതിയിൽ ഫ്ലൂറസന്റ് ഓറഞ്ചും നിറമാണ് നൽകേണ്ടത്. ഹള്ളിന് ഇരുവശങ്ങളിലുമായി മഞ്ഞയിൽ കറുപ്പ് അക്ഷരത്തിൽ രജിസ്റ്റർ നമ്പർ പതിക്കണം.
ജില്ലയുടെ തെക്കൻ തീരത്തെ യാനങ്ങൾ മിക്കവാറും കളർ കോഡിങ് പൂർത്തിയാക്കി. എന്നാൽ, ജില്ലയുടെ വടക്കൻ തീരത്തുള്ള യാനങ്ങൾ ഇനിയും കളർ കോഡിങ് പൂർത്തിയാക്കാനുണ്ട്. അത്തരം മത്സ്യബന്ധന യാനങ്ങൾ ആഗസ്റ്റ് രണ്ടിന് മുമ്പ് കളർ കോഡിങ് പൂർത്തിയാക്കണം. അല്ലാത്തവ പിഴ ചുമത്തൽ ഉൾപ്പെടെ നിയമപരമായ നടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.