പരാതിക്കാരിയുടെ സംഭാഷണം പുറത്തുവിട്ടെന്ന് സി.പി.എം നേതാവ് വീട്ടമ്മയെ കടന്നുപിടിച്ചെന്ന് പരാതി
text_fieldsചേര്‍ത്തല: വയോധികനായ സി.പി.എം നേതാവ് വീട്ടമ്മയെ കടന്നുപിടിച്ചെന്ന് പരാതി. തണ്ണീര്‍മുക്കം പഞ്ചായത്ത് പരിധിയിലെ ലോക്കല്‍ കമ്മിറ്റിയിലാണ് സംഭവം. പരാതി അന്വേഷിക്കാനെത്തിയ സി.പി.എം സംഘം വീട്ടമ്മയില്‍നിന്നും ഭര്‍ത്താവില്‍നിന്നും മൊഴി ശേഖരിച്ച് പ്രചരിപ്പിച്ചെന്നും വിമര്‍ശനം. ഇതേ ചൊല്ലി സമൂഹമാധ്യമങ്ങളിലടക്കം വാദപ്രതിവാദങ്ങള്‍ നടക്കുകയാണ്. സംഭവം അന്വേഷിക്കാനെത്തിയ രണ്ട് പ്രാദേശിക നേതാക്കൾ വീട്ടമ്മയറിയാതെ സംഭാഷണം റെക്കോഡ് ചെയ്യുകയായിരുന്നെന്നാണ് വിവരം. നേതാവിന്റെ അതിക്രമം വിവരിച്ച വീട്ടമ്മയും ഭര്‍ത്താവും മറ്റു പരാതികള്‍ക്ക് പോകുന്നില്ലെന്ന് പറയുന്നുണ്ട്. എന്നാല്‍, അവരെ തിരിച്ചറിയുന്ന തരത്തിലുള്ള സംഭാഷണം പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.
ശബ്ദരേഖ പ്രചരിപ്പിച്ചത് ക്രിമിനല്‍ കുറ്റമാണെന്നാണ് വിമര്‍ശനം. നേതാവിനോടുള്ള പകയാണ് ശബ്ദരേഖ പ്രചരിപ്പിച്ചതിന് പിന്നിലെങ്കിലും ഇത് തിരിച്ചടിയായത് പാര്‍ട്ടിക്ക് പരാതി നല്കിയ കുടുംബത്തിനാണ്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് ഇത്തര പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ശബ്ദരേഖ പ്രചരിച്ചത് പാര്‍ട്ടി എതിരാളികളുടെ ഗ്രൂപ്പുകള്‍ വഴിയാണെന്നതും ചര്‍ച്ചയായിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലും സംഭവത്തെ ചൊല്ലി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.