ആലപ്പുഴയിലെ ടൂറിസം മേഖലയിൽ വാക്സിനേഷൻ പൂർണം
text_fieldsആലപ്പുഴ : മണ്ഡലത്തിലെ വിനോദസഞ്ചാര മേഖലയെ കോവിഡ് മുക്തമാക്കുന്നതിെൻറ ഭാഗമായി നടത്തിയ സമ്പൂർണ വാക്സിനേഷൻ പദ്ധതി പൂർത്തിയായെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ.
കോവിഡ് വ്യാപനം മൂലം പ്രതിസന്ധിയിലായ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിച്ച് സർക്കാർ പ്രഖ്യാപിച്ച 'ബയോ ബബിൾ' പദ്ധതി നടപ്പാക്കി കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനാണ് ആലപ്പുഴയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പുന്നമടയിലും അനുബന്ധ കേന്ദ്രങ്ങളിലെയും ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന മുഴുവൻ പേർക്കും വാക്സിനേഷൻ ലഭ്യമാക്കിയത്.
ഹൗസ്ബോട്ട് -ശിക്കാര ബോട്ട് തൊഴിലാളികൾ, റിസോർട്ട് - ഹോംസ്റ്റേ ജീവനക്കാർ, ടാക്സി - ഓട്ടോ ഡ്രൈവർമാർ, ചെറുകിട-വഴിയോര കച്ചവടക്കാർ, ഇവരുടെ കുടുംബാംഗങ്ങൾ എന്നിവർ ഉൾപ്പെടെയുള്ളവർക്കാണ് വാക്സിൻ നൽകിയത്.
ആലപ്പുഴ ഫിനിഷിങ് പോയൻറിലെ ടൂറിസ്റ്റ് ഇൻഫർമേഷൻ സെൻററിൽ നടന്ന വാക്സിനേഷൻ പരിപാടി പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാംഗങ്ങളായ ആർ. വിനീത, ജി. ശ്രീലേഖ, കൊച്ചുത്രേസ്യ ജോസഫ്, വിനോദ സഞ്ചാര വകുപ്പ് ഉപഡയറക്ടർ ബിജു വർഗീസ്, ഡി.ടി.പി.സി സെക്രട്ടറി എം. മാലിൻ, ഡോക്ടർ ഫോർ യു മെഡിക്കൽ ഓഫിസർ ഡോ. ജാസിം കെ. സുൽത്താൻ, വി.ബി. അശോകൻ, ഓൾ കേരള ഹൗസ് ബോട്ട് ഓണേഴ്സ് ആൻഡ് ഓപറേറ്റേഴ്സ് സമിതി സംസ്ഥാന സെക്രട്ടറി കെവിൻ റോസാരിയോ, പി.കെ. സുധീഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.