പുതുവത്സര ആഘോഷത്തെ തുടർന്ന് സംഘർഷം; ഒരാൾ അറസ്റ്റിൽ
text_fieldsചാരുംമൂട്: കരിമുളക്കൽ തുരുത്തിയിൽ ദേവീക്ഷേത്ര പരിസരത്ത് പുതുവത്സര ആഘോഷത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ. കറ്റാനം വെട്ടിക്കോട് കൊച്ചു പ്ലാവിളയിൽ ഷാലു ഭവനം ഷാലു (22)വിനെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ് പുലർച്ച രണ്ടു മണിയോടെയാണ് സംഭവം. പുതുവത്സര ആഘോഷം കഴിഞ്ഞ് മദ്യപിച്ച് ലക്കുകെട്ട സംഘം ചേരിതിരിഞ്ഞ് ആക്രമണം നടത്തുകയായിരുന്നു. വെട്ടിക്കോട്, തുരുത്തി ഭാഗത്തുള്ള യുവാക്കൾ തമ്മിലാണ് സംഘർഷമുണ്ടായത്.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസിനെ കണ്ട് യുവാക്കൾ ഓടി രക്ഷപ്പെട്ടു. സ്ഥലത്തുനിന്നും ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തുടർന്ന് റോഡിന് നടുക്ക് വെച്ചിരുന്ന പ്രതികളുടെ ബൈക്കുകൾ പൊലീസ് നീക്കി റോഡരികിലേക്ക് മാറ്റി ഇട്ടു. അറസ്റ്റ് ചെയ്ത ആൾക്കെതിരെയും കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെയും പൊതുസ്ഥലത്തു അടിപിടി ഉണ്ടാക്കിയതിന് കേസ് രജിസ്റ്റർ ചെയ്തായി പൊലീസ് പറഞ്ഞു.
യഥാർഥ വസ്തുതകൾ ഒളിച്ചു വെക്കാൻ ഗൂഢ നീക്കം -പൊലീസ്
ചാരുംമൂട്: കരിമുളക്കൽ ക്ഷേത്ര പരിസരത്ത് പുതുവത്സര ദിവസം നൂറനാട് പൊലീസ് വാഹനങ്ങൾ അടിച്ചു തകർത്തു വ്യാജ കേസ് രജിസ്റ്റർ ചെയ്തു എന്ന പ്രചാരണം ഗൂഢാലോചനയാണെന്ന് പൊലീസ്. പുലർച്ച രണ്ട് മണിയോടെ ക്ഷേത്ര പരിസരത്ത് സംഘടിച്ച മുപ്പത് അംഗ സംഘം ചേരിതിരിഞ്ഞ് പരസ്പരം ആക്രമിച്ചു.
അതിലൊരാൾക്ക് ഗുരുതര പരിക്കേറ്റു. സംഘർഷം പൊതു നിരത്ത് വഴിയുള്ള ഗതാഗതം തടസപ്പെടുത്തുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തു. ഭയന്ന അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയപ്പോൾ അക്രമികൾ ഓടി രക്ഷപ്പെട്ടു.
തുടർന്ന് പരിക്കേറ്റയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഹരിക്കടിമകളായ സാമൂഹിക വിരുദ്ധർക്കെതിരെ നടപടി ആരംഭിച്ചപ്പോൾ പൊലീസിനെ പ്രതിക്കൂട്ടിലാക്കാൻ ആസൂത്രിത ശ്രമമുണ്ടായി. പൊലീസ് അതിക്രമം എന്ന പേരിൽ ചില സി.സി.ടി.വി ദൃശ്യങ്ങൾ പ്രചരിപ്പിച്ച് വ്യാജ വാർത്തകൾ നൽകിയാണ് ഗുണ്ട സംഘം പ്രതിരോധിച്ചത്.
പുരാതനമായ തുരുത്തിയിൽ ക്ഷേത്രത്തിന്റെ തിരുനടയിൽ മദ്യപിച്ചും ലഹരി ഉപയോഗിച്ചും ക്ഷേത്ര പരിസരം അശുദ്ധമാക്കിയ സാമൂഹിക വിരുദ്ധർ നടത്തിയ അതിക്രമം മറച്ചുവെച്ച് പൊലീസ് നടപടി ഒഴിവാക്കാൻ വ്യാജ വാർത്ത പ്രചരിപ്പിക്കുകയായിരുന്നു ഈ സംഘം. സ്ഥലത്തെ മണൽ, മദ്യ മാഫിയക്കെതിരെ സമീപ കാലത്ത് നൂറനാട് പൊലീസ് കടുത്ത നിയമ നടപടികൾ സ്വീകരിക്കുന്നതിൽ ആശങ്കപ്പെട്ട ചില ഗുണ്ടാ നേതാക്കളാണ് വ്യാജ പ്രചരണം ഏറ്റെടുത്തിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.